ചലച്ചിത്രഗാനങ്ങൾ

ചന്ദ്രോത്സവസമം വന്നു

Title in English
Chandrolsavasamam

ചന്ദ്രോത്സവസമം വന്നു വീണ്ടും
നിന്‍ ഓര്‍മ്മകളുടെ മൗനം
വിതുമ്പും രജനികളില്‍
സഞ്ചാരികളുടെ ഗാനം
(ചന്ദ്രോത്സവസമം...)

തൈക്കുളിര്‍ മാരുതനില്‍
താമരനൂലിന്‍ നിഴലില്‍
നീന്തി നടന്നു മേഘമുറങ്ങും
ചാരുതയണിയും നീള്‍മിഴിയിണയില്‍
പൊന്നരയന്നങ്ങള്‍ എന്നഭിലാഷങ്ങള്‍
(ചന്ദ്രോത്സവസമം...)

യൗവ്വനമാം ശ്രുതിയില്‍
നിന്നുയരും തേകിളികള്
പല്ലവി തേടി പാറി നടന്നു
രണ്ടിതളുകളായ് പുഞ്ചിരി വിരിയും
ചുംബനമേലും നിന്‍ ചെഞ്ചൊടിതന്നോരം
(ചന്ദ്രോത്സവസമം...)

Year
1986

കിക്കിളിയുടെ മുത്തെല്ലാം

Title in English
Kikkiliyude muthellam

കിക്കിളിയുടെ മുത്തെല്ലാം കൂടി
പൊല്‍ക്കവിലിണയോരങ്ങള്‍ തേടി
ശൃംഗാരമേ നിന്‍ വീണയില്‍
മീട്ടാത്ത ഗാനം മീട്ടുന്നു ഞാന്‍ എന്നെന്നും
കിക്കിളിയുടെ മുത്തെല്ലാം കൂടി
പൊല്‍ക്കവിലിണയോരങ്ങള്‍ തേടി

സ്വര്‍ണ്ണത്തേരില്‍ സ്വപ്നംപോലും
നിന്നെക്കാണാന്‍ വരവായി
നേര്‍ത്ത നീല രാവുകള്‍
കോര്‍ത്ത രാഗമാലികേ
എന്‍ മുന്നിലെന്നും പൂക്കാലമായല്ലോ നീ
കിക്കിളിയുടെ മുത്തെല്ലാം കൂടി
പൊല്‍ക്കവിലിണയോരങ്ങള്‍ തേടി

Year
1986

എന്റെ മനസ്സൊരു മന്ദാരമലരി

Title in English
Ente manassoru mandaramalari

എന്റെ മനസ്സൊരു മന്ദാരമലരി
എന്റെ കനവൊരു സിന്ദൂരക്കുരുവി
നിന്റെ തഴുകലിനാനന്ദമരുളി
എന്നിൽ നിറയുക ആലോലമൊഴുകി
എന്റെ മനസ്സൊരു മന്ദാരമലരി
എന്റെ കനവൊരു സിന്ദൂരക്കുരുവി

സ്വർഗ്ഗീയ നിമിഷങ്ങൾ തേന്മഴ പെയ്യവേ
പൊന്നിന്റെ ചഷകങ്ങൾ നിറച്ചു വരൂ
എൻ മോഹകണികകൾ നാദങ്ങളണിയവേ
അജ്ഞാതനിലയങ്ങൾ തുറന്നു തരൂ
എന്റെ മനസ്സൊരു മന്ദാരമലരി
എന്റെ കനവൊരു സിന്ദൂരക്കുരുവി

എന്നുള്ളിൽ കുളിരുമായ് പുളകങ്ങളുതിരവേ
ഇന്നെന്റെ മേനിയെ നീ പൊതിയൂ
ചൂടുള്ള ചൊടികളിൽ പൂപോലെ വിടരുവാൻ
ഒന്നെന്നെ സദയം നീ അനുവദിക്കൂ

Year
1986

പാടുമൊരു കിളിയായ്

Title in English
Paadumoru kiliyaai

ആ....
പാടുമൊരു കിളിയായ് മാനസം
ആടുമൊരു മയിലായ് ജീവിതം
കാലം ഒരു കാമുകന്‍
ഏതോ കഥാനായകന്‍
തേടുന്നവന്‍ ഏകാകിയായ്‌
തേടുന്നവന്‍ തന്‍ പാതിയെ
രാഗാര്‍ദ്ര രജനിയിലവനുടെ നിനവുകള്‍
മലരുകളാകും വേളയിൽ
(പാടുമൊരു...)

നെഞ്ചിലൊരു കടലിൻ ഓളം
കണ്ണിലൊരു തിരിതന്‍ നാളം
രാഗസുധ പകരാന്‍ വന്നോ ലാവണ്യമേ

പോരും മെല്ലെ യൗവ്വനം
തൂകും മെയ്യില്‍ കുങ്കുമം
എങ്ങോ പാറും ചിന്തകള്‍
പാകും പൊന്നിന്‍ പീലികള്‍
ജന്മങ്ങൾ‌തന്‍ സമ്മേളനം
സ്വപ്നങ്ങൾ‌തന്‍ ഉന്മീലനം
ഏകാന്തരജനിയില്‍ പഥികരായിവിടെ
വന്നണഞ്ഞവരൊന്നായ് മാറവേ

Year
1986

ദൈവമേ കാത്തുകൊള്‍കങ്ങ്

Title in English
Daivame kathukolkangu

ദൈവമേ ദൈവമേ കാത്തുകൊള്‍കങ്ങ്
കൈവിടാതിങ്ങു ഞങ്ങളേ
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം
ദൈവമേ ദൈവമേ

ഒന്നൊന്നായെണ്ണിയെണ്ണി
തൊട്ടെണ്ണം പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം
ദൈവമേ ദൈവമേ

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ദൈവമേ ദൈവമേ

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങെ
ഭഗവാനേ ജയിക്കുക
ദൈവമേ ദൈവമേ

Year
1986

ഹരിഓം ശ്യാമഹരേ

Title in English
Hari ohm syamahare

ഹരിഓം ഹരിഓം ഹരിഓം പാഹിമുരാരെ
ഹരിഓം ഹരിഓം ഹരിഓം പാഹിമുരാരെ
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ഹൊയ് ഹൊയ് ഓഹോ

ഹരിഓം ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ
പാഹിമുരാരേ
ശൃംഗാരനായകം വൃന്ദാവനസ്ഥിതം
സന്താപനാശകം മംഗല്യദായകം
ഗൗരാധാരം മേഘാകാരം
ഗീതാസാരം ഹരേ ഹരേ ഓം
ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ
പാഹിമുരാരേ മുരാരേ

ആലിന്റെ കൊമ്പിലെ നീലാരവിന്ദമേ
ഗോപികാവസന്ത രാഗമേ
രാധേ കണ്ണന്റെ അവതാരരാത്രി
അഷ്ടമിരോഹിണി രാത്രി
ഹരിഓം ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ
പാഹിമുരാരേ മുരാരേ

Year
2001

ദർശൻ പായീ മോരെ

Title in English
Darsan paayi more

ദർശൻ പായീ മോരെ
പ്രിയതമ് ശ്യാം ആയേ
സുൻകേ മീഠീ മായിക് മുരളീ
തൻപർ ഖ്വാബ് ഛായി
ദർശൻ ദർശൻ പായീ മോരെ
പ്രിയതമ് ശ്യാം ആയേ

ചന്ദ്രിക തൂവിയ ചന്ദനച്ചാറിൽ
നീയൊരു മോഹമരാളം
എൻ വിരലൊന്ന് തൊട്ടാൽ പാടും
സ്നേഹവിപഞ്ചികയായ് നീ
രാഗിണി നിൻമൃദുപദചലനങ്ങളിൽ
വെൺപ്രാവിണയുടെ ചിറകടിയോ
മൃദുമൃദംഗ ഹൃദയതാളമരിയൊരു മധുരലഹരി
അണിയുമനഘ നടനലയം

Year
2001

എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ - M

Title in English
Engane njan urakkendu - M

എങ്ങനെ ഞാന്‍ ഉറക്കേണ്ടു
എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു
എന്‍ മനസ്സിന്‍ ആലിലയില്‍
പള്ളികൊള്ളും കണ്ണനുണ്ണീ
എങ്ങനെ ഞാന്‍ ഉറക്കേണ്ടു
എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു

കോടി ജന്മം കഴിഞ്ഞാലും
നോമ്പെടുത്ത് കാത്തിരിക്കും
എങ്ങുപോയ് നീ മറഞ്ഞാലും
ആടലോടെ കാത്തിരിക്കും
എങ്ങനെ ഞാന്‍ ഉറക്കേണ്ടു
എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു

ഏങ്ങിനില്‍ക്കും അമ്പാടിയില്‍
തേങ്ങിയോടും കാളിന്ദിയായ്
പൂക്കടമ്പായ് പൈക്കിടാവായ്
നീയണയാന്‍ കാത്തിരിക്കും
എങ്ങനെ ഞാന്‍ ഉറക്കേണ്ടു
എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു

Year
1996

കളിവീടുറങ്ങിയല്ലോ - F

Title in English
Kaliveedurangiyallo - F

കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ
ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ

ആ....
താരാട്ടു പാടിയാലേ ഉറങ്ങാറുള്ളു
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളൂ
കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളു
എന്റെ കൈവിരൽത്തുമ്പു പിടിച്ചേ
നടക്കാറുള്ളൂ അവൻ നടക്കാറുള്ളൂ
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ

Year
1996

നന്മയേറുന്നൊരു പെണ്ണിനെ

Title in English
Nanmayerunnoru pennine

നന്മയേറുന്നൊരു പെണ്ണിനെ വേള്‍പ്പാനായ്
നാഥനെഴുന്നള്ളും നേരത്തിങ്കല്‍
ഭൂതങ്ങളെക്കൊണ്ടകമ്പടി കൂട്ടീട്ട്
കാളേമേലേറി നമഃശിവായ

നാരിമാര്‍ വന്നിട്ട് വായ്ക്കുരവയിട്ട്
എതിരേറ്റുകൊണ്ടൊന്ന് നില്‍ക്കും നേരം
ബ്രാഹ്മണനോടും പലരോടുമൊന്നിച്ച്
ആര്‍ത്തകം പൂക്കു നമഃശിവായ

മധ്യേ നടുമിറ്റത്തന്‍പോടെഴുന്നള്ളി
ശ്രീപീഠത്തിങ്കല്‍ ഇരുന്നരുളി
പാനക്കുടവും ഉഴിഞ്ഞു ഹരനെ
മാലയുമിട്ടു നമഃശിവായ

മന്ത്രകോടി ഉടുത്തു വഴിപോലെ
കാലും കഴുകിയകത്തുകുത്ത്
ആവണവച്ച് അതുമ്മേലിരുന്ന്
അഗ്നി ജ്വലിപ്പൂ നമഃശിവായ

Year
1996