ദൈവമേ കാത്തുകൊള്‍കങ്ങ്

ദൈവമേ ദൈവമേ കാത്തുകൊള്‍കങ്ങ്
കൈവിടാതിങ്ങു ഞങ്ങളേ
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം
ദൈവമേ ദൈവമേ

ഒന്നൊന്നായെണ്ണിയെണ്ണി
തൊട്ടെണ്ണം പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം
ദൈവമേ ദൈവമേ

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ദൈവമേ ദൈവമേ

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങെ
ഭഗവാനേ ജയിക്കുക
ദൈവമേ ദൈവമേ

ജയിക്കുക മഹാദേവ
ദീനാവനപരായണാ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ ജയിക്കുക
ദൈവമേ ദൈവമേ

ദൈവമേ ദൈവമേ കാത്തുകൊള്‍കങ്ങ്
കൈവിടാതിങ്ങു ഞങ്ങളേ
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം
ദൈവമേ ദൈവമേ