പാടുമൊരു കിളിയായ്

ആ....
പാടുമൊരു കിളിയായ് മാനസം
ആടുമൊരു മയിലായ് ജീവിതം
കാലം ഒരു കാമുകന്‍
ഏതോ കഥാനായകന്‍
തേടുന്നവന്‍ ഏകാകിയായ്‌
തേടുന്നവന്‍ തന്‍ പാതിയെ
രാഗാര്‍ദ്ര രജനിയിലവനുടെ നിനവുകള്‍
മലരുകളാകും വേളയിൽ
(പാടുമൊരു...)

നെഞ്ചിലൊരു കടലിൻ ഓളം
കണ്ണിലൊരു തിരിതന്‍ നാളം
രാഗസുധ പകരാന്‍ വന്നോ ലാവണ്യമേ

പോരും മെല്ലെ യൗവ്വനം
തൂകും മെയ്യില്‍ കുങ്കുമം
എങ്ങോ പാറും ചിന്തകള്‍
പാകും പൊന്നിന്‍ പീലികള്‍
ജന്മങ്ങൾ‌തന്‍ സമ്മേളനം
സ്വപ്നങ്ങൾ‌തന്‍ ഉന്മീലനം
ഏകാന്തരജനിയില്‍ പഥികരായിവിടെ
വന്നണഞ്ഞവരൊന്നായ് മാറവേ

ചുണ്ടിലൊരു ചിരിതന്‍ താളം
എങ്ങുമതിനലതന്‍ മേളം
നീലിമയിലലിയാന്‍ വന്നോ സൗരഭ്യമേ
(പാടുമൊരു...)

നമ്മള്‍ തേടും മോചനം
എങ്ങോ പൂകും പൂവനം
നമ്മള്‍ ചൊല്ലും സാന്ത്വനം
എങ്ങോ കാണും ശാദ്വലം
വര്‍ണ്ണങ്ങൾ‌തൻ സമ്മേളനം
എണ്ണങ്ങൾ‌തൻ ഉന്മീലനം
ആത്മാവിലൊരുപിടി മലരുമായിവിടെ
വന്നണഞ്ഞവരൊന്നായ് മാറവേ