കിക്കിളിയുടെ മുത്തെല്ലാം

കിക്കിളിയുടെ മുത്തെല്ലാം കൂടി
പൊല്‍ക്കവിലിണയോരങ്ങള്‍ തേടി
ശൃംഗാരമേ നിന്‍ വീണയില്‍
മീട്ടാത്ത ഗാനം മീട്ടുന്നു ഞാന്‍ എന്നെന്നും
കിക്കിളിയുടെ മുത്തെല്ലാം കൂടി
പൊല്‍ക്കവിലിണയോരങ്ങള്‍ തേടി

സ്വര്‍ണ്ണത്തേരില്‍ സ്വപ്നംപോലും
നിന്നെക്കാണാന്‍ വരവായി
നേര്‍ത്ത നീല രാവുകള്‍
കോര്‍ത്ത രാഗമാലികേ
എന്‍ മുന്നിലെന്നും പൂക്കാലമായല്ലോ നീ
കിക്കിളിയുടെ മുത്തെല്ലാം കൂടി
പൊല്‍ക്കവിലിണയോരങ്ങള്‍ തേടി

ചെല്ലക്കയ്യാല്‍ കള്ളത്തെന്നല്‍
നിന്നെപ്പുല്‍കാന്‍ തുനിയുമ്പോള്‍
ആ പളുങ്കുമേനിയില്‍ പൂക്കളങ്ങളാകുവാന്‍
എന്നുള്ളിലെന്നും മോഹങ്ങള്‍ ആറാടുന്നു
കിക്കിളിയുടെ മുത്തെല്ലാം കൂടി
പൊല്‍ക്കവിലിണയോരങ്ങള്‍ തേടി