ചന്ദ്രോത്സവസമം വന്നു വീണ്ടും
നിന്‍ ഓര്‍മ്മകളുടെ മൗനം
വിതുമ്പും രജനികളില്‍
സഞ്ചാരികളുടെ ഗാനം
(ചന്ദ്രോത്സവസമം...)
തൈക്കുളിര്‍ മാരുതനില്‍
താമരനൂലിന്‍ നിഴലില്‍
നീന്തി നടന്നു മേഘമുറങ്ങും
ചാരുതയണിയും നീള്‍മിഴിയിണയില്‍
പൊന്നരയന്നങ്ങള്‍ എന്നഭിലാഷങ്ങള്‍
(ചന്ദ്രോത്സവസമം...)
യൗവ്വനമാം ശ്രുതിയില്‍
നിന്നുയരും തേകിളികള്
പല്ലവി തേടി പാറി നടന്നു
രണ്ടിതളുകളായ് പുഞ്ചിരി വിരിയും
ചുംബനമേലും നിന്‍ ചെഞ്ചൊടിതന്നോരം
(ചന്ദ്രോത്സവസമം...)