ചലച്ചിത്രഗാനങ്ങൾ

നീലക്കാര്‍മുകില്‍‌ വര്‍ണ്ണനന്നേരം

Title in English
Neelakkarmukil varnananneram

നീലക്കാര്‍മുകില്‍‌ വര്‍ണ്ണനന്നേരം
രാധ എന്നൊരു നാരിയുമായി
നീളേ നീളേ വനത്തില്‍ നടന്നും
മേളമോടെ കളിച്ചു രസിച്ചും
പാടിയും ചിലരാഗങ്ങളുമായ്
കൂടിയും ചില പുഷ്പമറുത്തും
എന്താണിങ്ങനെ കാട്ടില്‍ നടപ്പാന്‍
എന്നാലേതുമെളുതല്ലേ കണ്ണാ
എന്നാലേതുമെളുതല്ലേ കണ്ണാ

വേഗമില്ല നടപ്പതിനൊട്ടും
വേണമെങ്കിലെടുത്തു കൊള്ളേണം
ചേല മെല്ലെ ചുരുക്കിപ്പിടിച്ചു
ചാലേ ചെന്നു കഴുത്തില്‍ക്കേറാനായ്
തോളേ തപ്പിപിടിച്ചപ്പോ കണ്ടില്ല
അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ
അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ

Year
1996

മിഴിമുനകൊണ്ടു മയക്കി

Title in English
Mizhimuna kondu mayakki

മിഴിമുനകൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിനൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർതൻ
വഴികളിലിട്ടു വലയ്ക്കൊലാ
മഹേശാ...മഹേശാ...

തലമുടി കോതി മുടിഞ്ഞു തക്കയിട്ട
കൊല മദയാന കുലുങ്ങിവന്നു
കൊമ്പും തലയും ഉയർത്തി വിയർത്തിൽ
നോക്കി നിൽക്കും മുലകളുമെന്നെ വലയ്ക്കൊലാ
മഹേശാ...മഹേശാ...

കുരുവുകൾപോലെ കുരുത്തു മാറിടത്തിൽ
കരളു പറിപ്പതിനങ്ങു കച്ചകെട്ടി
തരമതുനോക്കി വരുന്ന തീവിലയ്‌ക്കി-
നൊരു കുറിപോലും അയയ്‌ക്കൊലാ
മഹേശാ....മഹേശാ....
മഹേശാ....മഹേശാ....

Year
1986

ശിവശങ്കര ശര്‍വ്വശരണ്യവിഭോ

Title in English
Sivasankara sarvasharanyavibho

ശിവശങ്കര ശര്‍വ്വശരണ്യവിഭോ
ഭവസങ്കടനാശന പാഹി ശിവ
കവി സന്തതി സന്തതവും തൊഴുമെന്‍
നവനാടകമാടുമരുംപൊരുളേ
(ശിവശങ്കര...)

പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളിന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ
(പൊരുളെന്നു...)

പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടി കൊണ്ടു കുടിക്കുമരുംകുടിനീരടി
തട്ടിയകത്തു നിറഞ്ഞിരി നീ
(പിടിപെട്ടു...)

Year
1986

ഉദയകുങ്കുമം പൂശും

Title in English
Udayakumkumam poosum

ഉദയകുങ്കുമം പൂശും മലയില്‍
ശ്രീമരുത്വാമലയില്‍
ഈശാവാസ്യമുണര്‍ന്നു
ഈശ്വരപ്രേമമുണര്‍ന്നു
(ഉദയകുങ്കുമം...)

ശ്രീരാമലക്ഷ്‌മണ മോഹത്തളര്‍ച്ചയില്‍
ഹിമവത്‌ശിഖരവുമായി
വീര്യത്തിന്‍ ദ്രോണവുമായി
ആഞ്‌ജനേയന്‍ കുതിച്ചെത്തി
അവന്റെ ഭക്തിയില്‍ ശിലകള്‍ പൂത്തു
ജീവകലകള്‍ പൂത്തു
(ഉദയകുങ്കുമം...)

സംസാരസാഗര ദാഹപ്പതര്‍ച്ചയില്‍
വേദസന്ദേശവുമായി
സമഷ്‌ടി സ്‌നേഹവുമായി
ആത്‌മാന്വേഷകരെത്തി
അവരുടെ ഭക്തിയില്‍ ശ്രുതി പൂക്കട്ടെ
യുഗസ്‌മൃതി പൂക്കട്ടെ
(ഉദയകുങ്കുമം...)

Year
1986

പൊന്നേലസ്സും പൊന്നലുക്കത്തും

Title in English
Ponnelassum ponnalukkathum

പൊന്നേലസ്സും പൊന്നലുക്കത്തും
മൊഞ്ചത്തീ നിന്നഴകില്‍
പട്ടുറുമാലും അത്തറുചെപ്പും
വമ്പത്തീ നിന്‍‌കരളില്‍
പൊന്നില്‍ കുരുങ്ങാതെ
കിന്നാരം ചൊല്ലുവാന്‍
വന്നീടുമെന്നും പുതുമാരന്‍
(പൊന്നേലസ്സും...)

ആറ്റുനോറ്റിരുന്നൊരു ആദ്യരാവാണ്
ആയിരം കരിവളയുടയണ രാവാണല്ലോ
മാരന്റെ മാറിനെ മണിമഞ്ചമാക്കുന്ന
മധുവിധുരാവാണല്ലോ - അതി
മധുരത്തിന്‍ രാവാണല്ലോ
(പൊന്നേലസ്സും...)

Year
1986

വമ്പനുക്കും വമ്പനായി

Title in English
Vambanukkum vambanaayi

വമ്പനുക്കും വമ്പനായി മുമ്പനുക്കും മുമ്പനായി
ഏലേലം ഏലേലേലം ആലോലം ആലേലം
ഏലേലം ഏലേലേലം ആലോലം ആലേലം
വമ്പനുക്കും വമ്പനായി മുമ്പനുക്കും മുമ്പനായി
തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളായി
തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളായി

എട്ടുവീട്ടില്‍‌പ്പിള്ളമാരുടെ കുറ്റിയിലെ കൂമ്പുപോലീ
എട്ടുകെട്ടിയ തറവാട്ടിന്‍ നെടുംതൂണായി
പണ്ടുപണ്ടൊരു തമ്പുരാനീ പടിപ്പുര താന്‍
പൊന്നുകൊണ്ടു മേയുമെന്നുചൊല്ലി ഇവിടെവാണു
ഏലേലം ഏലേലേലം ആലോലം ആലേലം
(വമ്പനുക്കും...)

Year
1986

ദൈവമേ

Title in English
Deivame

എന്ത് വിധിയിത്...
വല്ലാത്ത ചതിയിത്...
ഓർക്കാപ്പുറത്തെൻ്റെ 
പിന്നീന്നൊരടിയിത്...
എന്ത് വിധിയിത്...
വല്ലാത്ത ചതിയിത്...
ഓർക്കാപ്പുറത്തെൻ്റെ 
പിന്നീന്നൊരടിയിത്...
ആ.. മൊത്തമിരുട്ടാണ്...
അതിനകത്തിരിപ്പാണ്...
കത്തണ വെയിലത്തും...
കണ്ണ് കാണാതിരിപ്പാണ്...
മൊത്തമിരുട്ടാണ്...
അതിനകത്തിരിപ്പാണ്...
കത്തണ വെയിലത്തും...
കണ്ണ് കാണാതിരിപ്പാണ്...
ആഅ... ആഅ... ആ...

Year
2019

പന്ത് തിരയണ്

Title in English
Panthu Thiriyanu

ടട്ട ടട്ട ടട്ടട്ട... ടട്ടാ... ടട്ടാ...
ടട്ട ടട്ട ടട്ടട്ട... ടട്ടാ... ടട്ടാ...

പന്ത് തിരയണ്... 
അടിമുടി ഉലയണ്... 
പിടിയണ്... പിരിയണ്...
പട പട ഒടിയണ്...
ടക ടക ടക ടക ടക ടക ഡാ...
അടികൊട് മുടിയണ്..
തടയണ പണിയണ്...
പര പര ഓടണ്...      
ചാടണ്... തിരിയണ്...
ടക ടക ടക ടക ടക ടക ഡാ...

ടട്ട ടട്ട ടട്ടട്ട... ടട്ടാ... ടട്ടാ...
ടട്ട ടട്ട ടട്ടട്ട... ടട്ടാ... ടട്ടാ...

Year
2019

ഞാനേ സരസ്വതി

Title in English
Njane Saraswati

ഞാനേ സരസ്വതി ഞാനേ ലക്ഷ്‌മി
ഞാനേ ഭദ്രകാളീ
താമസിയായതും രാജസിയായതും
സാത്വികിയായതും ഞാനേ...ഞാനേ
(ഞാനേ...)

കല്‌പാന്തത്തില്‍ പ്രളയജലത്തില്‍
ശ്രീഹരി നിദ്രയിലാണ്ടു
ദേവന്റെ കര്‍ണ്ണപുടത്തില്‍‌നിന്നും
മധുകൈരഭന്മാര്‍ പിറന്നു
അതിശക്തന്മാര്‍ അസുരന്മാരവര്‍
ബ്രഹ്‌മഹത്യയ്ക്കൊരുങ്ങി
സംഭ്രമംപൂണ്ടു വിരിഞ്ചന്‍ വിളിച്ചു
താമസി ഞാന്‍ വിളികേട്ടു

Year
1986

അമ്മേ ഭഗവതീ

Title in English
Amme bhagavathee

അമ്മേ ഭഗവതീ അന്നപൂര്‍ണേശ്വരീ
കരുണതന്‍ കടലല്ലയോ നീയീ
കണ്ണീരു തുടയ്ക്കില്ലയോ
അമ്മേ ഭഗവതീ അന്നപൂര്‍ണേശ്വരീ
അന്നപൂര്‍ണേശ്വരീ

നിന്‍ തിരുവടികളില്‍ അടിമ കിടന്നവള്‍
നിന്‍ മണിമുറ്റത്തു പിച്ചനടന്നവള്‍
വിഗ്രഹമില്ലാത്ത കോവിലായ് കേഴുന്നു
വിളി കേട്ടുണര്‍ന്നാലും വേദാന്ത നായികേ
അമ്മേ അഭയാംബികേ
ചോറ്റാനിക്കരയിലെ വരദാംബികേ
അമ്മേ ഭഗവതീ അന്നപൂര്‍ണേശ്വരീ

Year
1986