ചലച്ചിത്രഗാനങ്ങൾ

മുത്തുക്കുടങ്ങളേ പൈതങ്ങളേ

Title in English
Muthukkudangale paithangale

മുത്തുക്കുടങ്ങളേ പൈതങ്ങളേ
മുത്തച്ഛനിന്നൊരു കഥ പറയാം
ചിറകുള്ള കുതിരമേൽ
വാനിൽ പറക്കുന്ന
രാജകുമാരന്റെ കഥ പറയാം

'ആ അതുവേണ്ട അതു ഞങ്ങൾ കുറെ കേട്ടതാ'

വെള്ളിനിലാവൊരു തുള്ളി കട്ടു
മിന്നാമിനുങ്ങ് ആഹാ മിന്നാമിനുങ്ങ്
ഒളിയ്ക്കാനും വയ്യാ എങ്ങും മറക്കാനും വയ്യ
തൊണ്ടിയും കൊണ്ട് പരക്കം പായണ്
മിന്നാമിനുങ്ങ് - കള്ളൻ മിന്നാമിനുങ്ങ്
(വെള്ളിനിലാവൊരു...)

Year
1987

വെള്ളിനിലാവൊരു തുള്ളി

Title in English
Vellinilavoru thulli

വെള്ളിനിലാവൊരു തുള്ളി കട്ടു
മിന്നാമിനുങ്ങ്
ആഹാ മിന്നാമിനുങ്ങ്
ഒളിയ്ക്കാനും വയ്യാ
എങ്ങും മറക്കാനും വയ്യ
തൊണ്ടിയും കൊണ്ട്
പരക്കം പായണ്
മിന്നാമിനുങ്ങ് - കള്ളൻ
മിന്നാമിനുങ്ങ്
(വെള്ളിനിലാവൊരു...)

Year
1987

കിനാവുനെയ്യും പൂവേ

Title in English
Kinavu neyyum poove

കിനാവുനെയ്യും പൂവേ വരവായി നിന്‍ പ്രിയൻ
നിലാവ് പെയ്യും രാവേ കുളിര്‍ ചൂടീ പെണ്‍മനം
മെഹബൂബിന്‍ നിനവുകള്‍ മിഴിയിണ തഴുകി
മുഹബത്തിന്‍ തുടിപ്പുകള്‍ തുളുമ്പി നിന്നു
പുതുക്കത്തിന്‍ മണിയറ മദംപൊട്ടിച്ചിരിക്കുന്നിതാ
ആ...
പാടു നീ കിളിമൊഴിയേ
പുന്നാരപ്പൈങ്കിളി കളഭം ചാര്‍ത്തി
കിനാവുനെയ്യും പൂവേ വരവായി നിന്‍ പ്രിയൻ

Year
1987

നെറ്റിയിൽ പൂവുള്ള - F

Title in English
Nettiyil poovulla -F

നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
തേൻകുടം വെച്ചു മറന്നൂ പാട്ടിന്റെ
തേൻകുടം വെച്ചു മറന്നൂ - പക്ഷേ
നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
ഓഹോഹോഹോ ഓഹോഹോഹോ

താമരപൂമൊട്ടു പോലെ നിന്റെ
ഓമൽക്കുരുന്നുടൽ കണ്ടൂ
ഗോമേദകത്തിൻ മണികൾ പോലെ
ആ മലർ കണ്ണുകൾ കണ്ടു
പിന്നെയാ കൺകളിൽ കണ്ടൂ നിന്റെ
തേൻകുടം പൊയ്പ്പോയ ദു:ഖം - പക്ഷേ
നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ

Year
1987

പെൺകിളിയേ നില്ല്

Title in English
Penkiliye Nillu

പെൺകിളിയേ നില്ല് ചെറു-
കൺകളികൾ ചൊല്ല് 
മാരിവില്ലേ സുല്ല് മണി-
മാരനെങ്ങോ ചൊല്ല്
  

പെൺകിളിയേ നില്ല് ചെറു-
കൺകളികൾ ചൊല്ല് 
മാരിവില്ലേ സുല്ല് മണി-
മാരനെങ്ങോ ചൊല്ല്
 

പൊന്നു വെച്ച മേനാവിൽ 
വന്നിറങ്ങുമീ രാവിൽ
കണ്ണും നട്ട് കാത്തുനിന്നൂ ഞാൻ
കണ്മണിക്കു കാവലായിതാ ഹോയ്
  

പെൺകിളിയേ നില്ല് ചെറു-
കൺകളികൾ ചൊല്ല് 
മാരിവില്ലേ സുല്ല് മണി-
മാരനെങ്ങോ ചൊല്ല്
 

പോക്കുവേനലിൻ പവിഴം കൊയ്യുമീ
കവിളിൽ നാണം മൂടുമ്പോൾ
ആദ്യരാത്രിതൻ അറബിക്കഥകളിൽ 
അഴകിന്നാഴം തേടുമ്പോൾ

Year
1994
Submitted by Achinthya on Thu, 09/26/2019 - 19:35

ചീകിത്തിരുകിയ പീലിത്തലമുടി

Title in English
Cheekithirukiya peelithalamudi

ചീകിത്തിരുകിയ പീലിത്തലമുടി
എങ്ങനഴിഞ്ഞിതെടീ മണ്ണാത്തീ
എങ്ങനഴിഞ്ഞിതെടീ
താനിത്തനംതിന താനിത്തനംതിന
താനിത്തനംതിനനാ തന്നന്നാ
താനിത്തനംതിന നാ
അലക്കു കെട്ടു ഞാന്‍ തലയിലേറ്റി
മുടി അഴിഞ്ഞതു കാന്താ
താനിത്തിനിന്തിനി താനിത്തിനിന്തിനി
താനിത്തിനിന്തിനി താനാ

Film/album
Year
1987

ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും

Title in English
Leelaravindam chumbichu

ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും
ഗിരിരാജനന്ദിനി ഗജമന്ദഗാമിനീ
ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും
ഗിരിരാജനന്ദിനി ഗജമന്ദഗാമിനീ
ലീലാരവിന്ദം...

കര്‍ണ്ണങ്ങളില്‍ കനക കര്‍ണ്ണികാരം
ഘനവേണി ചൂടുമീ കനകാംബരം
കരയുഗളമണിയുന്ന സിന്ദുവാരം
സമ്മോഹനം‌പോലെ വിലസും
ഗിരിജാവദനം കാണ്‍കെ ഹരനു
ചേതനയില്‍ ഒരു മോഹം
ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും
ഗിരിരാജനന്ദിനി ഗജമന്ദഗാമിനീ
ലീലാരവിന്ദം...

Film/album
Year
1987

നിമിഷമാം ചഷകമേ

Title in English
Nimishamaam chashakame

നിമിഷമാം ചഷകമേ
നിമിഷമാം ചഷകമേ
ഈ രാവിന്റെ നീലച്ചുണ്ടില്‍
നീ ചാലിക്കും ആനന്ദത്തിലോ ജീവിതം

ഈ വിരലുകള്‍ പാഴ് നിഴലുകള്‍
കാലത്തിന്‍ നീലധമനികള്‍
ഞാന്‍ മീട്ടും ലോലതന്ത്രികള്‍
പ്രാണനില്‍ പാതിരാ സംഗീതം
ഹെഹേയ്....
കാലത്തിന്‍ നീലധമനികള്‍
ഞാന്‍ മീട്ടും ലോലതന്ത്രികള്‍
പ്രാണനില്‍ പാതിരാ സംഗീതം
നിമിഷമാം ചഷകമേ
നിമിഷമാം ചഷകമേ

Film/album
Year
1987

മോഹം നീ കാമകലേ

Title in English
Mohan nee kamakale

ആഹാഹാ ഓഹോഹോ
മോഹം നീ കാമകലേ
ദാഹം നീ സോമലതേ

നീയെന്‍ കണ്ണിന്‍ പീയൂഷം
നീയെന്നുള്ളിന്‍ സായൂജ്യം
ആഹാഹാ ഓഹോഹോ
മോഹം നീ കാമകലേ
ദാഹം നീ സോമലതേ
നീയെന്‍ കണ്ണിന്‍ പീയൂഷം
നീയെന്നുള്ളിന്‍ സായൂജ്യം

വിണ്ണിന്‍ കരങ്ങള്‍ മണ്ണിന്‍ മാറില്‍
മഞ്ഞിന്‍ സുമങ്ങള്‍ വാരിത്തൂകി
ഒരുകുളിരില്‍ നിന്‍ നെഞ്ചിന്‍താപം
അറിയാന്‍ അനുമതി തന്നാലും
നീ ആലോലം വിണ്ണില്‍ നീരാടാന്‍
ആഹാഹാ ഓഹോഹോ
മോഹം നീ കാമകലേ
ദാഹം നീ സോമലതേ

Year
1987

നാലുകാലിപ്പയ്യല്ല

Title in English
Naalukaali Payyalla

നാലുകാലി പയ്യല്ലാ... 
നാടു ചുറ്റും പ്രാവല്ലാ...
കൂര കാക്കും നായല്ലാ.. അല്ലാ അല്ലല്ലാ...
തുള്ളിയോടും മാനല്ലാ...
പുള്ളിവാലൻ മീനല്ലാ...
വെള്ളിമൂങ്ങ കുഞ്ഞല്ലാ... അല്ലാ അല്ലല്ലാ
തിന കൊത്തി തത്തീടും തത്ത പെണ്ണല്ലാ...
കരകാണാൻ എത്തീടും നാടൻ പുള്ളല്ലാ...
പിന്നെയീ വീടിനു കൂട്ടുവിരുന്നിനു വന്നത്...
ആരാണ്.. ആരാണ്.. ആരാണ്..
ആരും തോൽക്കും കോഴിക്കുഞ്ഞാണേ...
തെയ് തക തന തക...
തക തക തന തെയ് തക... തന തക...
തക തക തന..

Year
2019