മുത്തുക്കുടങ്ങളേ പൈതങ്ങളേ
മുത്തച്ഛനിന്നൊരു കഥ പറയാം
ചിറകുള്ള കുതിരമേൽ
വാനിൽ പറക്കുന്ന
രാജകുമാരന്റെ കഥ പറയാം
'ആ അതുവേണ്ട അതു ഞങ്ങൾ കുറെ കേട്ടതാ'
വെള്ളിനിലാവൊരു തുള്ളി കട്ടു
മിന്നാമിനുങ്ങ് ആഹാ മിന്നാമിനുങ്ങ്
ഒളിയ്ക്കാനും വയ്യാ എങ്ങും മറക്കാനും വയ്യ
തൊണ്ടിയും കൊണ്ട് പരക്കം പായണ്
മിന്നാമിനുങ്ങ് - കള്ളൻ മിന്നാമിനുങ്ങ്
(വെള്ളിനിലാവൊരു...)
കൈതപ്പൂ മണമുണ്ടല്ലോ കല്യാണീ
നിന്റെ കാമുകനിന്നലെ വന്നുവോ
ആരും കാണാതെ കിന്നാരം ചൊല്ലിയോ
കവിളത്ത് കല വീണല്ലോ
കളമൊഴീ നിന്നെ കളിപറഞ്ഞാരാനും നുള്ളിയോ
നല്ല കുളിരുള്ള കൈനീട്ടം തന്നുവോ
കല്യാണി കളവാണി നല്ല കുളിരുള്ള
കൈനീട്ടം തന്നുവോ
ഒത്തുപിടി ഐലസാ
നേരെനോക്കി ഐലസാ
മുന്നോട്ടേയ്ക്ക് ഐലസാ
വേഗം പോട്ടെ ഐലസാ
ആശത്തേൻ തുളുമ്പുന്ന കുടമുല്ല വിരിഞ്ഞിന്ന്
അകലത്തെ വണ്ടറിഞ്ഞതെങ്ങനേ - പെണ്ണേ
അകലത്തെ വണ്ടറിഞ്ഞതെങ്ങനെ
കടപ്പുറം കാറ്റുവന്ന് അത്തറിൻ കുപ്പിതുറന്ന്
പൂണാരം തന്നപ്പോളങ്ങനേ -പെണ്ണേ
പൂണാരം തന്നപ്പോളങ്ങനെ
തിന്തത്താനതന്തത്താനന്തത്തിന്നിന്നാനോ
തനതനതാനത്ന്തത്താനത്ന്നതാനിന്നിനോ
നന്ത്യാർവട്ടം കുടനിവർത്തി
നാരായണക്കിളി കതിരൊരുക്കി
തട്ടാൻ വന്നു പണ്ടങ്ങളൊരുക്കി
മൂവന്തിപ്പെണ്ണിനു പുടവമുറി -ഇന്നു
മൂവന്തിപ്പെണ്ണിനു പുടവമുറി
(നന്ത്യാർവട്ടം...)