പെൺകിളിയേ നില്ല്

പെൺകിളിയേ നില്ല് ചെറു-
കൺകളികൾ ചൊല്ല് 
മാരിവില്ലേ സുല്ല് മണി-
മാരനെങ്ങോ ചൊല്ല്
  

പെൺകിളിയേ നില്ല് ചെറു-
കൺകളികൾ ചൊല്ല് 
മാരിവില്ലേ സുല്ല് മണി-
മാരനെങ്ങോ ചൊല്ല്
 

പൊന്നു വെച്ച മേനാവിൽ 
വന്നിറങ്ങുമീ രാവിൽ
കണ്ണും നട്ട് കാത്തുനിന്നൂ ഞാൻ
കണ്മണിക്കു കാവലായിതാ ഹോയ്
  

പെൺകിളിയേ നില്ല് ചെറു-
കൺകളികൾ ചൊല്ല് 
മാരിവില്ലേ സുല്ല് മണി-
മാരനെങ്ങോ ചൊല്ല്
 

പോക്കുവേനലിൻ പവിഴം കൊയ്യുമീ
കവിളിൽ നാണം മൂടുമ്പോൾ
ആദ്യരാത്രിതൻ അറബിക്കഥകളിൽ 
അഴകിന്നാഴം തേടുമ്പോൾ

പൂവാകാൻ മൊട്ടിനു കൗതുകം 
ഉണരും കാറ്റിൻ കലവറയിൽ
ശലഭം പാടും പല്ലവിയിൽ
    

പെൺകിളിയേ നില്ല് ചെറു-
കൺകളികൾ ചൊല്ല് 
മാരിവില്ലേ സുല്ല് മണി-
മാരനെങ്ങോ ചൊല്ല്
 

പൊന്നു വെച്ച മേനാവിൽ 
വന്നിറങ്ങുമീ രാവിൽ
കണ്ണും നട്ട് കാത്തുനിന്നൂ ഞാൻ
കണ്മണിക്കു കാവലായിതാ ഹോയ്
  

പെൺകിളിയേ നില്ല് ചെറു-
കൺകളികൾ ചൊല്ല് 
മാരിവില്ലേ സുല്ല് മണി-
മാരനെങ്ങോ ചൊല്ല്
  

കൊണ്ടുപോകുമോ മണിയരയന്നമേ
മനസ്സിൻ മായാ സന്ദേശം 
നിന്റെ യൗവനം നിരുപമ സുന്ദരം
നിമിഷം പോലും വാചാലം
ഏതേതോ മാസ്മരലാളനം
ചൊടിയിൽ പൂന്തേൻ തിരയുമ്പോൾ
ഇരുമെയ് ഒന്നായ് ചേരുമ്പോൾ

പെൺകിളിയേ നില്ല് ചെറു-
കൺകളികൾ ചൊല്ല് 
മാരിവില്ലേ സുല്ല് മണി-
മാരനെങ്ങോ ചൊല്ല്
 

പൊന്നു വെച്ച മേനാവിൽ 
വന്നിറങ്ങുമീ രാവിൽ
കണ്ണും നട്ട് കാത്തുനിന്നൂ ഞാൻ
കണ്മണിക്കു കാവലായിതാ ഹോയ്
  

പെൺകിളിയേ നില്ല് ചെറു-
കൺകളികൾ ചൊല്ല് 
മാരിവില്ലേ സുല്ല് മണി-
മാരനെങ്ങോ ചൊല്ല്
 

Submitted by Achinthya on Thu, 09/26/2019 - 19:35