ചീകിത്തിരുകിയ പീലിത്തലമുടി

ചീകിത്തിരുകിയ പീലിത്തലമുടി
എങ്ങനഴിഞ്ഞിതെടീ മണ്ണാത്തീ
എങ്ങനഴിഞ്ഞിതെടീ
താനിത്തനംതിന താനിത്തനംതിന
താനിത്തനംതിനനാ തന്നന്നാ
താനിത്തനംതിന നാ
അലക്കു കെട്ടു ഞാന്‍ തലയിലേറ്റി
മുടി അഴിഞ്ഞതു കാന്താ
താനിത്തിനിന്തിനി താനിത്തിനിന്തിനി
താനിത്തിനിന്തിനി താനാ

കാലത്തെ നെറ്റിക്കു തൊട്ടൊരു കുങ്കുമം
എങ്ങനെ മാഞ്ഞിതെടീ മണ്ണാത്തീ
എങ്ങനെ മാഞ്ഞിതെടീ
താനിത്തനംതിന താനിത്തനംതിന
താനിത്തനംതിനനാ തന്നന്നാ
താനിത്തനംതിന നാ
വെയിലു കൊണ്ടു ഞാന്‍ വഴി നടന്നപ്പോള്‍
വേര്‍ത്തു പോയതു കാന്താ
താനിത്തിനിന്തിനി താനിത്തിനിന്തിനി
താനിത്തിനിന്തിനി താനാ

കണ്ണിലെ കരിമഷി കലങ്ങിയ-
തെങ്ങനെ ചൊല്ലെടി നീ മണ്ണാത്തീ
എങ്ങനെ ചൊല്ലെടി നീ
തത്തിനംതിന തനിതാനംതിന
താനിത്തനംതിന നാ തന്നന്നാ
താനിത്തനംതിന നാ
കരടുപെട്ടു ഞാന്‍ മിഴി തുടച്ചപ്പോള്‍
കലങ്ങിപ്പോയതു കാന്താ
താനിത്തിനിന്തിനി താനിത്തിനിന്തിനി
താനിത്തിനിന്തിനി താനാ

അടുത്ത വീട്ടിലെ വെളുത്ത തമ്പുരാന്‍
ചിരിച്ചു നിന്നില്ലേ മണ്ണാത്തീ
ചിരിച്ചു നിന്നില്ലേ
അവന്റെ കൂടെ നീ അകത്തു പോയില്ലേ
കുരുത്തം കെട്ടവളേ മണ്ണാത്തീ
കുരുത്തം കെട്ടവളേ
താനിത്തനംതിന താനിത്തനംതിന
താനിത്തനംതിനനാ തന്നന്നാ
താനിത്തനംതിന നാ
വരിഷമൊത്തിരി രാവണന്‍ കോട്ടയില്‍
പൊറുത്ത സീതയെ വീണ്ടും
കഴിഞ്ഞതൊക്കെയും മറന്നു രാഘവന്‍
തിരിച്ചെടുത്തില്ലെ കാന്താ
താനിത്തിനിന്തിനി താനിത്തിനിന്തിനി
താനിത്തിനിന്തിനി താനാ
ആരാരും കട്ടൊരു പെണ്ണിനെ പോറ്റുവാൻ
ശ്രീരാമനല്ലെടി ഞാൻ മണ്ണാത്തി
ശ്രീരാമനല്ലെടി ഞാൻ
താനിത്തനംതിന താനിത്തനംതിന
താനിത്തനംതിനനാ തന്നന്നാ
താനിത്തനംതിന നാ