ചലച്ചിത്രഗാനങ്ങൾ

കുന്നേറി പറന്നെന്നുമേ

Title in English
Kunneri Parannu

കുന്നേറി പറന്നെന്നുമേ...
വന്നീടും മണിത്തെന്നലേ...
ഇന്നെന്താണെന്താണീ കണി
ചൊല്ലൂ നിൻ ചുണ്ടിൽ...
കണ്ണും നട്ടു കാത്തീടുന്നേ...
വിണ്ണോ പൂക്കണ നേരം നിന്നെ
കാണുമ്പോഴേ ആടുന്നുണ്ടേ...
ഈ മണ്ണിൻ ചേല്...
തെന്നി തെന്നി എങ്ങുമിങ്ങും
ഓടുന്നതെന്തേ നിക്കാതേ...
കന്നി പെണ്ണിൽ കണ്ണു- 
തൂകുന്നാരും കാണാതേ...

കുന്നേറി പറന്നെന്നുമേ...
വന്നീടും മണിത്തെന്നലേ...
ഇന്നെന്താണെന്താണീ കണി
ചൊല്ലൂ നിൻ ചുണ്ടിൽ...

Year
2018

കാണുമ്പോൾ കാണുമ്പോൾ

Title in English
Kaanumbol Kaanumbol

കാണുമ്പോൾ കാണുമ്പോൾ ചങ്ക് പെടച്ചൂ... 
മിണ്ടാനെപ്പൊഴും ചുണ്ടു തരിച്ചൂ...
തൊട്ടടുത്തെത്തുമ്പോ പേടിച്ച വാക്കുകൾ 
ഓടിയൊളിച്ചൂ... ഓടിയൊളിച്ചൂ... 

നീ നടക്കണ പാതയരികത്ത്...
വേരുപിടിച്ചവൻ ഞാൻ...
കത്തണ്ട വീടുകൾ രണ്ടുമെന്നോർത്തിട്ട്...
കത്തു തെരഞ്ഞവൻ ഞാൻ...
സ്വയം കത്തിയെരിഞ്ഞവൻ ഞാൻ...
നട്ടപ്പിരാന്തിന്റെ വാക്കെത്ത്യ നാൾ...
സമ്മത വാക്കിന്റെ സർബത്തു തന്നെന്നെ
സുൽത്താനായ് മാറ്റില്ലേ നീ...
കൊച്ചീടെ സുൽത്താനായ് മാറ്റില്ലേ നീ...

കാണുമ്പോൾ കാണുമ്പോൾ ചങ്ക് പെടച്ചൂ... 
മിണ്ടാനെപ്പൊഴും ചുണ്ടു തരിച്ചൂ...

Film/album
Year
2019

ഞാനെന്നും കിനാവു കണ്ടൊരെന്റെ

Title in English
Njanennum Kinavu

ഞാനെന്നും കിനാവു കണ്ടൊ-
രെന്റെ ധീരവീര നായകാ....
നീയാണെൻ മനം കവർന്നൊ-
രെന്റെ പ്രേമകാവ്യ നായികാ...
തൂവിണ്ണിൽ മിന്നാമിനുങ്ങെന്ന പോലേ
നക്ഷത്രം ചിന്നുന്ന തീരം തേടി...
ദേവഹംസത്തോണിയേറി...
നമ്മൾ പോകുമാഴിയേഴിനക്കരെ...
ആദ്യമായ് കണ്ടനാൾ എൻ മനോരാജ്യം
നീ വെറും നോക്കിനാൽ എന്റേതാക്കി...
സുന്ദരീ നിന്റെയാ മന്ദഹാസങ്ങൾ...
മന്നവൻ എന്നെയും മാനായ് മാറ്റി....

Year
2019

മിഴി നനഞ്ഞ മഴ നിലാവു

Title in English
Mizhi Nananja Mazhanilaavu

മിഴി നനഞ്ഞ മഴ നിലാവു പെയ്തു തോരുമോ
ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ  
മിഴി നനഞ്ഞ മഴ നിലാവു പെയ്തു തോരുമോ
ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ

ഇരുൾ വീഴുമീ ഇടനാഴിയിൽ
ഇരുൾ വീഴുമീ ഇടനാഴിയിൽ
ഒരു നേർത്ത നോവിന്റെ വിളി കേൾക്കുവാൻ
  

മിഴി നനഞ്ഞ മഴ നിലാവു പെയ്തു തോരുമോ
ചിറകൊടിഞ്ഞ പറവ വീണ്ടും പാറിയെത്തുമോ

മായാത്തൊരോർമ്മതൻ പൂഞ്ചിമിഴിൽ
മൗനവും ഞാനും മാത്രമായീ
മായാത്തൊരോർമ്മതൻ പൂഞ്ചിമിഴിൽ
മൗനവും ഞാനും മാത്രമായീ
വാത്സല്യം ചുരത്തിയ പാൽനുരയിൽ 
തോരാത്ത കണ്ണീരിൻ കടൽത്തിരയായ്
ഓ ...
  

Year
1994
Submitted by Achinthya on Tue, 09/24/2019 - 10:59

പകൽപ്പക്ഷി പവനുരുക്കാന്‍ വരും

Title in English
Pakal Pakshi Pavanurukkaan Varum

തനനാന നാന നാനനാ തനനനാനാ  
തനനാന നാന നാനനാ തനനനാനാ 

 

പകൽപ്പക്ഷി പവനുരുക്കാന്‍ വരും 
പുഴയുടെ വേളിക്കാലമായ്  
പകൽപ്പക്ഷി പവനുരുക്കാന്‍ വരും
പുഴയുടെ വേളിക്കാലമായ്

മഴമുത്തു ചാര്‍ത്തും മാറിൽ കുളിര്‍ കോരിയാരോ പാടി 
മഴമുത്തു ചാര്‍ത്തും മാറിൽ കുളിര്‍ കോരിയാരോ പാടി 

ചെറുക്കനും കൂട്ടരും വരണുണ്ടല്ലോ 
മണിത്തുമ്പിക്കുറുമ്പിയൊന്നണിഞ്ഞൊരുങ്ങ് 
മെല്ലെ മെല്ലെ കൊഞ്ചിക്കൊഞ്ചി കുണുങ്ങിക്കൊണ്ടോടി വാ 

പകൽപ്പക്ഷി പവനുരുക്കാന്‍ വരും
പുഴയുടെ വേളിക്കാലമായ്
 

Year
1994
Submitted by Achinthya on Tue, 09/24/2019 - 10:30

മലരും മലരും

Title in English
Malarum malarum

മലരും മലരും മലരും മലയൊരു കൂടാരം
മുകിലും മുകിലും മുകിലും വിരിയിച്ച കൂടാരം
കൂടാരത്തില്‍ ഒളിച്ചിരിക്കും
നമ്മള്‍ ഇണക്കിളികള്‍
കിളികള്‍ കിളികള്‍ കിളികള്‍
(മലരും...)

പുടവകള്‍ നെയ്യും ആറ്റരികില്‍
കുരവകളുയരും താഴ്വരയില്‍
കുളിരില്‍ മുങ്ങി കൂടെവരുമ്പോള്‍
പുതിയൊരു രോമാഞ്ചം
എന്നില്‍ നിന്നില്‍ പുതിയൊരു സംഗീതം
(മലരും...)

കതിർമഴ പെയ്യും മാരുതനില്‍
കളഭമരയ്ക്കും പൊൻവെയിലിൽ
കണ്ണുകള്‍ തമ്മില്‍ കഥ പറയുമ്പോള്‍
ഉണർന്നിടുമഭിലാഷം ഉറവിടുമഭിലാഷം
എന്നില്‍ നിന്നില്‍ അതിന്റെ നിഴലാട്ടം
(മലരും...)

Year
1991

കിനാവോ

Title in English
Kinavo

തേൻ തുള്ളി വീണെന്നോ.. 
ഈ മെയ് നനഞ്ഞെന്നോ...
ഹേ തോന്നലാണെന്നോ... ഓ....
വെൺതൂവലായില്ലേ... 
ഞാനോ മെല്ലേ മാറില്ലേ...
പാറുന്നു ദൂരത്തെങ്ങോ... 
കാണും നേരങ്ങൾ...
പോരാതായുന്നോ... 
നീയറിയാതെയോ...
നിന്നേ... തേടുന്നൂ... 
ഏതോ കിനാവോ... 
ആരും കാണാ നിലാവോ...
ഓ... ഏതോ കിനാവോ... 
ആരും കാണാ നിലാവോ...

ആരുമാരും കാണാതെ... 
പാതി മെയ്യായ് മാറില്ലേ...
കണ്ടാൽ തമ്മിലോ...
എന്തോ ചൊല്ലിയോ... ആദ്യമായ്...
ഓരോ വാക്കിലും കൂടി നിന്നില്ലേ...
നീ എന്തിനോ...

Film/album
Year
2019
Submitted by Neeli on Mon, 09/23/2019 - 18:25

ഉന്ത്‌ പാട്ട്

Title in English
Unth Patt

ഓ..
ഓ.. ആകാശം കൈനീട്ടുന്നുണ്ടല്ലോ..
ഓ.. 
ഓ.. ഉള്ളാകെ ഉല്ലാസം വന്നല്ലോ..    

ഉന്തുന്തുന്തുന്തുന്തുന്താണേ തീരമോഹക്കൈവണ്ടി 
ഉന്നങ്ങൾ ദൂരത്താണേ
ഏതറ്റത്തോളം പോകാനും കാതം വേഗം താണ്ടാനും 
ഉന്തേണം തന്നത്താനെ 
പകുതിയോളം പോകുന്ന നേരം കടലു കണ്ടാലോ 
പീലിപ്പോൻതൂവൽ താനേ തുന്നി 
പാറേണം വെൺമേഘം പോലെ 
ഓ.. ഓ.. ആകാശം കൈനീട്ടുന്നുണ്ടല്ലോ..
ഓ.. ഓ.. ഉള്ളാകെ ഉല്ലാസം വന്നല്ലോ..    

ഉന്തുന്തുന്തുന്തുന്തുന്താണേ തീരമോഹക്കൈവണ്ടി 
ഉന്നങ്ങൾ ദൂരത്താണേ
ഏതറ്റത്തോളം പോകാനും കാതം വേഗം താണ്ടാനും 
ഉന്തേണം തന്നത്താനെ 

Year
2019
Submitted by Vineeth VL on Mon, 09/23/2019 - 17:31

ദൂരത്ത് മിന്നിത്തിളങ്ങണ

Title in English
Dhoorath Minnithilangana

ദൂരത്തു മിന്നിത്തിളങ്ങണ
നക്ഷത്രം കണ്ടോടി മുത്തേ...
അച്ഛന്റെ സ്വപ്‌നങ്ങൾ ആണെടി
മിന്നിത്തിളങ്ങി കളിക്കണത്...
ദൂരത്തു മിന്നിത്തിളങ്ങണ
നക്ഷത്രം കണ്ടോടി മുത്തേ...
അച്ഛന്റെ സ്വപ്‌നങ്ങൾ ആണെടി
മിന്നിത്തിളങ്ങി കളിക്കണത്...
ഓർത്തോർത്തിരിക്കുവാൻ ഓർമ്മകൾ
തന്നു മറഞ്ഞോരെൻ മുത്തേ..
പണ്ടത്തെ പാട്ടിന്റെ ചേലിൽ
ആടിക്കുഴഞ്ഞു കളിച്ചു നാം...
ആടിക്കുഴഞ്ഞു കളിച്ചു നാം...
ഇന്നെന്റെ പ്രാണനിൽ നിന്നും 
ദൂരെ അകന്നു മറഞ്ഞോ നീ...
ദൂരേ അകന്നു മറഞ്ഞോ നീ...

Year
2019