ആൽബം പാട്ടുകൾ

ആൽബത്തിലെ പാട്ടുകൾ

ഭാരതപ്പുഴയുടെ തീരം

 

ഭാരതപ്പുഴയുടെ തീരം കവി
ഭാവന കതിരിട്ട തീരൻ
മലയാളനാടിന്റെ നിറമാറിൽ നിന്നും
അമൃതം പൊഴിയുന്ന തീരം
(ഭാരതപ്പുഴയുടെ...)

കാറ്റിന്റെ താളത്തിൽ കാലത്തു മന്തിയ്ക്കും
കഥകളിപ്പദം പാടും തീരം
തണൽ വീശിയുണരുന്ന തരുവല്ലി മാമാങ്ക
കഥ കേട്ടൂറങ്ങുന്ന തീരം
(ഭാരതപ്പുഴയുടെ...)

തുഞ്ചന്റെ നാരായത്തുഞ്ചത്തു നിന്നും
മഞ്ജുപദമധു പെയ്ത തീരം
മണൽ കൊണ്ടു മൂടുന്നോരുടൽ കൊണ്ടു രാവിന്റെ
മണിവീണ പുണരുന്ന തീരം
(ഭാരതപ്പുഴയുടെ...)

 

മിഴികളിൽ നിന്റെ

 

മിഴികളീൽ നിന്റെ മിഴികളിൽ ഞാനെൻ
മിഴിയാലെന്റെ ജന്മം തേടുന്നു
അരികെ ഗംഗാതടം അകലേ നീലാംബരം
ചിറകുകളിൽ ചിറകണിയാൻ
തിര നുരതൻ ചിരി മുകരാൻ
ഇണയരയന്നം പോലെ നീന്തുവാൻ പോരുമോ തോഴീ
(മിഴികളിൽ..)

സായം സന്ധ്യ വീണ്ടും
ചായം തേച്ച വാനിൽ
നിന്നെപ്പോലെ നിന്റെ രാഗസ്മേരം പോലെ
നമ്മൾ കാണും പ്രേമസ്വപ്നം പോലെ
പൂർണ്ണേന്ദു പൂക്കുന്നുവോ മുകിലിൻ
പൂന്തോണി തുഴയുന്നുവോ
(മിഴികളിൽ..)

ഇല്ലക്കുളങ്ങരെയിന്നലെ

 

 

ഇല്ലക്കുളങ്ങരെയിന്നലെ അന്തിക്കൊരി
ത്തിരിപ്പൂമുല്ല മൊട്ടിട്ടു
പാത്തു പതുങ്ങി പറിയ്ക്കാൻ ചെന്നപ്പം
പത്തര മാറ്റൊത്തൊരാത്തോല്
ഒരുത്രാടപ്പൂ തോൽക്കുമാത്തോല്
(ഇല്ലക്കുളങ്ങരെ..)

താളും തകരയും പൂക്കും തൊടിയിലെ
താമരത്തൂമലരാത്തോല്
വാകയും താളിയും തേച്ചു കുളിക്കുമ്പം
വാരിളം തിങ്കളാണാത്തോല് (2)
പനനാരിന്നൂഞ്ഞാലിൽ പാടിക്കൊണ്ടാടുമ്പം
പച്ചപ്പനംതത്തയാത്തോല് (2)
(ഇല്ലക്കുളങ്ങരെ..)

തേവാരമുരുവിടും

 

തേവാരമുരുവിടും തത്തേ
തുഞ്ചന്റെ കണ്മണിത്തത്തേ
തിരുവോണ നാളിലെ പൂനിലാത്തത്തേ
തിരിവിളക്കാണു നീ മുത്തേ കൈ
ത്തിരി വിളക്കാണു നീ മുത്തേ
(തേവാരമുരുവിടും...)

തുമ്പയും തുളസിയും കദളി തൻ നാക്കില
ത്തുമ്പിലെ കറുകയും കളഭജല ശംഖവും
തിരുതുടിയുമൂണരുന്ന തൃക്കാക്കരയ്ക്കു പോയ്
തുയിലുണരൂ തൊഴുതുണരൂ വരമരുളൂ തത്തേ
(തേവാരമുരുവിടും...)

പൂമുല്ലക്കോടിയുടുക്കേണം

 

 

 

 

പൂമുല്ലക്കോടിയുടുക്കേണം പൊൻ വള വേണം
പൊന്നൂഞ്ഞാലാടിപ്പാടേണം
ചിന്ദൂരച്ചാന്തും വേണം തുളസിപ്പൂ വേണം
ഇന്നല്ലോ പെണ്ണിന്നു കല്യാണം
പൂത്തിരുവോണം
(പൂമുല്ല...)

പൊൻ മുളം തണ്ടിൽ പാട്ടുകൾ മൂളിപ്പാടുവതാരോ പൂങ്കാറ്റോ
കന്നിനിലാവിൻ കുമ്പിളുമായ് പോരുവതാരോ വെൺപ്രാവോ
നിന്നെയുറക്കാൻ നെറുകിൽ തലോടാൻ
പൊൻ വീണ പോൽ പാടുവാൻ ഇനി ഞാനില്ലേ
(പൂമുല്ല...)

ആറന്മുളപ്പള്ളിയോടം

 

ആറന്മുളപ്പള്ളിയോടം ആർപ്പുവിളി വള്ളം കളി
അക്കരെയുമിക്കരെയും ആൾത്തിരക്കിൻ പൂരക്കളി
അമരത്തിരുന്നു ഞാൻ തുഴ തുഴഞ്ഞേറവേ
അന്നക്കിളീ നിന്നെക്കണ്ടൂ
നെഞ്ചിലല്ലിപ്പൂവിന്നമ്പു കൊണ്ടൂ
(ആറന്മുള....)

പിറകെ വരും പരുന്തുവാലൻ മുൻപിലേക്കോ
പിണങ്ങി നിൽക്കും ചുണ്ടനെൻ പിന്നിലേക്കോ
കരളിന്നുള്ളിൽ കായലിന്നുള്ളിൽ തിരകൾ തുള്ളുമ്പോൾ
തുഴയും പോയി തുണയും പോയി
തിത്തക താരാരോ
(ആറന്മുള...)

പറ നിറയെ പൊന്നളക്കും

പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായി (2)
നുരയിടുമലയിൽ നമുക്കു തുഴയാനമ്പിളിത്തോണീ
തുഴഞ്ഞു ചെന്നാൽ കുളിച്ചു തൊഴുവാൻ തുമ്പപ്പൂങ്കാവ്
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
(പറ നിറയെ,....)

കാവിനുള്ളിൽ വിളക്കു കൊളുത്തും കാവളം കിളിയേ
കൈവള കാതില ചാർത്തിയില്ലേ കോടിയുടുത്തില്ലേ
കൊയ്തു കഴിഞ്ഞൊരു പാടത്തുള്ളൊരു കതിരു പെറുക്കീല്ലേ
കൊച്ചോള കുടിലിൻ മുന്നിൽ കളം മെനഞ്ഞില്ലേ
പൂക്കളം മെനഞ്ഞില്ലേ
(പറ നിറയെ,....)

ചന്ദനവളയിട്ട കൈ കൊണ്ടു

 

ചന്ദനവളയിട്ട കൈ കൊണ്ടു ഞാൻ മണി
ച്ചെമ്പകപൂക്കളമെഴുതുമ്പോൾ
പിറകിലൂടൊരാൾ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്തൊരെൻ മിഴികൽ പൊത്തി
(ചന്ദനവള...)

കോടിയും കൈനീട്ടവും മേടിച്ചു ഞാൻ നിൽക്കവേ
പ്രാവു പോൽ ഇടനെഞ്ചകം കുളിരോടെ കുറുകുന്നുവോ
ഇനിയെന്നുമരികിൽ ഇണയായിരിക്കാൻ
കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ
(ചന്ദനവള...)

മെല്ലെയെൻ കിളിവാതിലിൽ കാറ്റിന്റെ വിരൽ കൊള്ളവേ
ആദ്യമായ് എൻ കരളിലെ കളമൈന ജതി മൂളവേ
അന്നെന്റെയുള്ളിൽ അറിയാത്തൊരേതോ
രനുഭൂതിയിതൾ നീട്ടി വിടരുന്നുവോ
(ചന്ദന വള...)

വില്ലിന്മേൽ താളം കൊട്ടി

Title in English
Villinmel Thalam Kotti

 

വില്ലിന്മേല്‍ താളം കൊട്ടി വീണക്കുട മുള്ളി മുറുക്കി
പാരാകെ പഴമകള്‍ കൊട്ടും പാണന്നൊരു കൈ നീട്ടം
ചെണ്ടതകില്‍ ചേങ്കില മേളം, പുലികളിയുടെ പൂത്തിരുവോണം
നിറ നാഴികള്‍ പൊലിയോ പൊലി പുന്നെല്‍ കൈനീട്ടം... നീട്ടം (വില്ലിന്മേല്‍...)

ശൃംഗാരലഹരീ

Title in English
Srimgara lahari

 

ശൃംഗാര ലഹരീ കുവലയ മിഴികളി
ലാലോലം പുലരി
നിറ കതിർ ഞൊറിയിടുമാര്യ സൂര്യനായ്
നിന്നെത്തേടി വന്നു ഞാൻ
നീയാം പൂവിൻ പൂമ്പൊടിയായ്
(അതിശയ ശൃംഗാര ലഹരീ....)

മുൻപിൽ നീ നിൽക്കുമ്പോൾ പൊന്നിൻ ചെമ്പകമാവും ഞാൻ
മെല്ലെ മെയ്യിൽ തൊട്ടാൽ മണിമുത്തു പൊഴിയ്ക്കും ഞാൻ
കാവേരീ തീർത്ഥത്തിൽ കാലിണ കഴുകും കണ്ണകിയോ
താനേയൊരോടത്തന്റിൽ മൂളും ഭൈരവിയോ
തുളുമ്പുമീ പേരാറ്റിൽ തുഴഞ്ഞെത്തുമീ പാട്ടിൽ
തുടിയ്ക്കുന്നു രാവോ രാക്കിളിയോ
(അതിശയ ശൃംഗാര ലഹരീ....)