ശൃംഗാരലഹരീ

 

ശൃംഗാര ലഹരീ കുവലയ മിഴികളി
ലാലോലം പുലരി
നിറ കതിർ ഞൊറിയിടുമാര്യ സൂര്യനായ്
നിന്നെത്തേടി വന്നു ഞാൻ
നീയാം പൂവിൻ പൂമ്പൊടിയായ്
(അതിശയ ശൃംഗാര ലഹരീ....)

മുൻപിൽ നീ നിൽക്കുമ്പോൾ പൊന്നിൻ ചെമ്പകമാവും ഞാൻ
മെല്ലെ മെയ്യിൽ തൊട്ടാൽ മണിമുത്തു പൊഴിയ്ക്കും ഞാൻ
കാവേരീ തീർത്ഥത്തിൽ കാലിണ കഴുകും കണ്ണകിയോ
താനേയൊരോടത്തന്റിൽ മൂളും ഭൈരവിയോ
തുളുമ്പുമീ പേരാറ്റിൽ തുഴഞ്ഞെത്തുമീ പാട്ടിൽ
തുടിയ്ക്കുന്നു രാവോ രാക്കിളിയോ
(അതിശയ ശൃംഗാര ലഹരീ....)

നീ വാഴും കാവിന്റെ തങ്കത്തഴുതു തുറന്നാട്ടേ
പൊന്നും മിന്നും ചാർത്തീ നിന്നെ മുന്നിൽ കണ്ടോട്ടെ
മാറ്റേറും സ്നേഹത്തിൻ മന്ത്രച്ചരടു ജപിച്ചാട്ടേ
മാറിൽ ചാർത്താൻ മാംഗല്യത്തിൻ നൂലും തന്നാട്ടേ
ഉഷസ്സിന്റെ സിന്ദൂരം തുടുക്കുന്ന നിൻ ചുണ്ടിൽ
വിരിയുന്നു താരമോ താമരയോ
(അതിശയ ശൃംഗാര ലഹരീ....)