ആറന്മുളപ്പള്ളിയോടം

 

ആറന്മുളപ്പള്ളിയോടം ആർപ്പുവിളി വള്ളം കളി
അക്കരെയുമിക്കരെയും ആൾത്തിരക്കിൻ പൂരക്കളി
അമരത്തിരുന്നു ഞാൻ തുഴ തുഴഞ്ഞേറവേ
അന്നക്കിളീ നിന്നെക്കണ്ടൂ
നെഞ്ചിലല്ലിപ്പൂവിന്നമ്പു കൊണ്ടൂ
(ആറന്മുള....)

പിറകെ വരും പരുന്തുവാലൻ മുൻപിലേക്കോ
പിണങ്ങി നിൽക്കും ചുണ്ടനെൻ പിന്നിലേക്കോ
കരളിന്നുള്ളിൽ കായലിന്നുള്ളിൽ തിരകൾ തുള്ളുമ്പോൾ
തുഴയും പോയി തുണയും പോയി
തിത്തക താരാരോ
(ആറന്മുള...)

തുഴയില്ലാതെ തുഴഞ്ഞ നേരം നീലിപ്പെണ്ണേ
ആഴകോലും പൂമിഴി തൻ തുഴയായ് നീ വന്നൂ
അണിയത്തും ഞാൻ അമരത്തും ഞാൻ ധിത്തക തെയ്യാരോ
ചുണ്ടനില്ലാ ചുരുളനുമില്ലാ നമുക്കു നാം മാത്രം
(ആറന്മുള...)