ഞാനറിയാതെൻ കരൾ

 

ഞാനറിയാതെൻ കരൾ കവർന്നോടിയ
പ്രാണനും പ്രാണനാം പെൺകിടാവേ
എന്റെ പ്രാണനും പ്രാണനാം പെൺകിടാവേ
നിന്നെ തിരയുമെൻ ദൂതനാം കാറ്റിനോടെന്തേ
നിൻ ഗന്ധമെന്നോതിടേണ്ടൂ
(ഞാനറിയാതെൻ...)

വേനൽ മഴ ചാറി വേർപ്പു പൊഴിയുന്നു
ഈ നല്ല മണ്ണിൻ സുഗന്ധമെന്നോ
രാവിൽ നിലാമുല്ല പോലെൻ തൊടിയിലെ
മാവു പൂക്കും മദ ഗന്ധമെന്നോ
മാവു പൂക്കും മദ ഗന്ധമോ
മുടിയിലെ എള്ളെണ്ണ കുളിർ മണമോ
ചൊടിയിലെ ഏലത്തരി മണമോ
(ഞാനറിയാതെൻ...)

വാടിയ താഴം പൂ വാസന പൂശിയ
കോടിപ്പുടവ തൻ പുതുമണമോ
നിൻ മടിക്കുത്തിലായ് വാരി നിരച്ചൊരു
പൊന്നിലഞ്ഞിപ്പൂവിൻ നറുമണമോ
പൊന്നിലഞ്ഞിപ്പൂവിൻ നറുമണമോ
മുടിയിലെ കുടമുല്ല പൂമണമോ
ചൊടിയിലെ കദളി തേൻ മണമോ
(ഞാനറിയാതെൻ...)