ചന്ദനച്ചാന്തു തൊട്ട

 

ചന്ദനച്ചാന്തു തൊട്ട സായാഹ്ന തീരത്തെ
ചൈത്ര സുഗന്ധിയാം ചിത്രലേഖേ
വാർമുടിത്തുമ്പിലെ വൈഡൂര്യ രേണുവിൽ
വർണ്ണ വസന്തമോ വെണ്ണിലാവോ

തേവാരം കഴിയുമ്പൊൾ സൂര്യനെ വലം വെച്ചു
തൊഴുതുണരുന്നു നീ പുലർകാലത്തിൽ
നിന്റെ കാല്പാടുകൾ തേടി നടക്കുമീ
ഋതുക്കളും പുഴകളും ശലഭങ്ങളും

ആഷാഡം ചിറകിന്മേൽ അണിമുകിൽക്കണം പെയ്തു
മിഴി നനയ്ക്കുന്നൊരീ മഴ യാമത്തിൽ
നിന്റെ വെൺപ്രാവുകൾ മൂളി മറന്നൊരീ
മൃദുലമാം ഗസലുകൾ മായുന്നുവോ