ശബരീ ഗിരിനായകനേ

ശബരീ ഗിരിനായകനേ ശരണം ശ്രിതപാലകനേ

ശ്രീശങ്കര നന്ദനനേ ശ്രീകാന്ത മനോഹരനേ

അയ്യനയ്യപ്പ സ്വാമിയേ ശരണമെന്നുമാശ്രയം നീയേ

അയ്യനയ്യപ്പ സ്വാമിയേ ശരണമടിയനാശയും നീയേ

അനാദിമദ്ധ്യാന്തമാരമ്യമാരൂപമനന്തമാനന്തമേ



ഘോരകാനനം പൂവനം കരിങ്കല്ലു പൂമെത്തകൾ

കെട്ടുമേന്തിനിൻ സന്നിധാനമെത്തുന്നിതാ ഏഴകൾ

മോഹിനീതനയ തവപദമലരിണകണ്ടുകൈവണങ്ങാൻ

മോഹമാളുന്നമനസിനെയടിമുടിമോക്ഷമേകിയേറ്റാൻ

ശൈവമയം വിഷ്ണുമയം തിരുവടി

ശരണമയം പ്രണവമയം സന്നിധി



വിശ്വസുന്ദരം മോഹനം നിത്യനിർമ്മലം നിൻ പദം

ഒന്നുകൺകുളിർക്കാണുവാനെത്തിടുന്നു ഭക്തജാലം

ദീനരക്ഷകാ തവകരുണയിലഴൽ നീങ്ങിശാന്തിപൂകാൻ

നോവുമാത്മാവിനിഹപരജനിമൃതിദോഷമാറ്റിവാഴാൻ

തവചരണം മമശരണം നീ ഗതി

അനവരതം അതിസുകൃതം നിൻ ഗിരി