മകര സംക്രമ ദീപാവലി തൻ
പൊന്‍കതിരൊളിയേന്തി മനസിനുള്ളിൽ
മണികണ്ഠാ നീ തെളിഞ്ഞു നില്കുന്നു
നിറഞ്ഞു കവിയും നിൻ
മൃദു മന്ദസ്മിതത്തിൽ ഞാൻ
എല്ലാം മറന്നു പാടും
അസതോമ സത് ഗമയാ...
(മകര സംക്രമ ...)
തത്വമസിക്ക് പൊരുൾ പടവാം
പടി പതിനെട്ടും കേറി
നിത്യ നിരാമയ ദാസൻ ഇവൻ
നിന്‍ സന്നിധി പൂകുമ്പോൾ
ഉള്‍തുടികൊട്ടും നൃത്തമുതിര്‍ക്കും
എന്നെ മറക്കും ഞാനുറഞ്ഞു പാടും
തമസോമ ജ്യോതിർഗമയാ...
(മകര സംക്രമ...)
കർപ്പൂരത്തിരി നാളമുതിർക്കും
സൗവര്‍ണ്ണ പ്രഭയിൽ കുളിച്ചു
നില്കും തിരുനടയിൽ
മിഴി അടച്ചു മേവുമ്പോൾ
ഉദിക്കയാണെൻ മനസ്സിൽ
നിന്നുടെ ചേതോ രൂപം
ഞാൻ ഉണര്‍ന്നു പാടും
മൃത്യോമ അമൃതം ഗമയാ........
(മകര സംക്രമ ...)
Film/album
Year
1986
Singer
Music
Lyricist