അയ്യപ്പ ഭക്തിഗാനങ്ങൾ

മാതംഗാനനനേ

മാതംഗാനനനേ, ശിവ

മയാ സംഭവനേ

തുമ്പിയാലടിയന്റെ തുമ്പങ്ങളകറ്റീടും

തമ്പുരാനേ തൊഴുന്നേൻ ശ്രീ

പമ്പാഗണപതിയെ



പവിഴം പൊഴിയും പൂമിഴിയൊന്നുഴിഞ്ഞു

അഴലാലുഴലുന്നോരകതാരുണർന്നു

അനവദ്യമഭിരാമം അവിടുത്തെ അപദാനം

ആശ്രിതവൽസലാ തുണയേകണേ

കലിയുഗവാസാ കനിവെന്നും നീയേകണേ

[ഗം ഗണപതയേ നമോ നമോ

ലംബോദരവര നമോ നമഃ

ശങ്കരനന്ദന പാർവ്വതി നന്ദന

സുന്ദരകോമള തേ നമഃ]



മലരവിലടകാളിപ്പഴവും കരിമ്പും

തിരുമലരടിവച്ചിട്ടടിയങ്ങളേത്തം

മണിമാലധരിപ്പവനേ

മണിമാലധരിപ്പവനേ മധുസൂദന നന്ദനനേ

പുലിമേൽ വൻ പുലിമേലേറി

തൃക്കയ്യിൽ വില്ലും പേറി

മോക്ഷപ്പാലുകറന്നുദരത്തിൻ രോഗം മാറ്റൂ, മോഹം-

കീറിമുറിക്കും ജീവാത്മാവിൻ ശാപം നീക്കൂ, ഇഹപര-

ശാപം നീക്കൂ



മദമേറ്റിവിടാടിയുറഞ്ഞലറുന്നൂ

കാമക്രോധങ്ങൾ

മനസുകളെത്തമ്മിലകറ്റും

വൈരാഗ്യത്തിൻ ബീജങ്ങൾ

തുണയേകുക നിർഗ്ഗുണ സദ്ഗുണ

സത്യ സനാതന ധർമ്മപതേ

ഇതിൽനിന്നൊരുമോചനമടിയനു

നല്കില്ലേ നീ വിശ്വപതേ



പൊളിചൊല്ലും നാവുകളേറി-

മാളികപ്പുറമാളുമമ്മേ

മാളികപ്പുറമാളുമമ്മേ മാമലമേൽ വാഴുമമ്മേ

ശരംകുത്തിയിലെഴുന്നെള്ളാൻ സമയമായോ?

മാരവൈരീസുതൻ മായാമോഹിനീ പുത്രൻ, തന്റെ

വാമഭാഗമലങ്കരിക്കാൻ ഒരുക്കമായോ? നിത്യം

സ്വാമിപാദം പുണർന്നീടാൻ തിടുക്കമായോ?



അവിടുത്തെ മനോരഥ ചക്രവാളത്തിൽ, ദേവൻ

പ്രഭചൊരിഞ്ഞമരുന്നീ മലമുടിയിൽ

അഭിലാഷം അറിയുവോൻ ബ്രഹ്മചാരീ, ഫലമോ

വിധിഹിതം, നിനക്കു ശാപം, മഞ്ചമാതാവേ

മലതാണ്ടും ചരണങ്ങൾക്കെവിടെ അന്തം?

[അംബികേ ജഗദംബികേ

മഞ്ചാംബികേ കരുണാംബികേ

സർവ്വപാപഹരേ ഹരാത്മജ

മലയെന്നാലൊരുമല

മലയെന്നാലൊരുമല ശബരിമല

നദിയെങ്കിലാനദി പമ്പാനദി

വനമൊന്നു പാവന പൂങ്കാവനം, സ്വാമി

യൊന്നെനിക്കയ്യപ്പ സ്വാമിമാത്രം



മന്ത്രമൊന്നയ്യന്റെ ശരണമന്ത്രം

ആഭരണം തിരുവാഭരണം

ദീപമൊന്നാദിവ്യ മകരദീപം, ദേവ-

തീർത്ഥമൊന്നേ ദിവ്യ ഭസ്മതീർത്ഥം



അഭിഷേകമോ കളഭാഭിഷേകം

അമൃതമെന്നാലതു പഞ്ചാമൃതം

പടിയത്രേ പൊൻ പതിനെട്ടാം പടി, വിശ്വ-

സൂക്തമൊന്നേയതു തത്വമസി

എരുമേലിൽ പേട്ട

എരുമേലിൽ പേട്ടതുള്ളി

ഇരുമുടിതൻ പുണ്യമേന്തി

കരിമലതൻ കാടുതാണ്ടി വരുന്നേൻ, അയ്യപ്പാ

പമ്പയിൽ കുളിച്ചു കേറി

പതിനെട്ടാമ്പടികളേറി

സന്നിധിയിൽ വന്നു നിന്നെ തൊഴുന്നേൻ

മാലയിട്ടോരേ കടുംവ്രതമെടുത്തോരേ (2)

മണ്ഡലകാലമായില്ലേ, മണികണ്ഠനിതുൽസവമല്ലേ



കാണാൻ വരുവോർക്കു കണ്ണിന്നുമോദമേകും

അയ്യപ്പാ സ്വാമിയയ്യപ്പാ

കണ്ടുമടങ്ങുവോർക്കു കരളിന്നു ശാന്തിയാകും

അയ്യപ്പാ സ്വാമീ അയ്യപ്പാ

പന്തളത്തുദിച്ചൊരുത്രതാരമല്ലേ, നീ

പാണ്ഡ്യനാടടച്ചുവാഴുമീശനല്ലേ

തിരുവാഭരണവിഭൂഷിതമാം

തിരുവാഭരണവിഭൂഷിതമാം നിൻ

തിരുവുടൽ കണികാണണം മോഹന

തിരുവുടൽ കണികാണണം

മരതകമണിചാർത്തി വിളയാടുമോമന

മലർമേനികണികാണണം, അയ്യപ്പാ നിൻ

മലർമേനികണികാണണം



പൂങ്കാവനംകണ്ടു പുലരിയിൽ ഞങ്ങൾ

പമ്പാതീരമെത്തുന്നൂ, പാപം

തീർത്തുകുളിച്ചു കേറുന്നൂ

പലപലകവികൾ പാടിയുണർത്തിയ

മലനിരതാണ്ടിവരുന്നൂ, നിന്റെ

സന്നിധി തേടിവരുന്നു…



തത്വമസിയുടെ തത്വം വിളങ്ങും

തൃപ്പടികേറിവരുമ്പോൾ, പുണ്യ

ദർശനം കാത്തു നിൽക്കുമ്പോൾ

എരുമേലിൽ പേട്ടതുള്ളി

എരുമേലിൽ പേട്ടതുള്ളി സ്വാമിതിന്തകത്തോം

ഒരുമനസായ്‌ താളംതുള്ളി അയ്യപ്പത്തിന്തകത്തോം

അമ്പലപ്പുഴക്കാരോ അതോ ആലങ്ങാട്ടുകാരോ

അമ്പലത്തിരുനടയിലൊപ്പം ചോടുവച്ചവരാരോ

തിന്തകത്തോം തിന്തകത്തോം തിന്തകത്തിന്തകത്തോം

തിന്തകത്തോം തിന്തകത്തോം തിന്തകത്തിന്തകത്തോം



ഇരുമുടിക്കെട്ടുമേന്തി ശരണമുറച്ചുപാടി

നടവഴിനാലുംചുറ്റി തൊഴുതുതുള്ളി

മതമേതെന്നറിയാത്ത ജാതിയേതെന്നറിയാത്ത

മനസുകൾക്കൊരുജാതി മനുഷ്യജാതി

മതമൊന്നേ മലവാഴും അയ്യപ്പസ്വാമി

[സ്വാമിതിന്തകത്തോം തോം അയ്യപ്പത്തിന്തകത്തോം

അയ്യപ്പ ശരണം

അയ്യപ്പ ശരണം അയ്യപ്പ ശരണം

അഖിലാണ്ഡമണ്ഡലാധീശം പ്രണാം

സൌഭാഗ്യതാരം സത്യസ്വരൂപം

ശ്രീശൈലവാസം മനസാ സ്മരാമി



ശബരിമല വാഴും അയ്യപ്പപാദം

അകമഴിഞ്ഞോർത്താൽ ആവഴിനിനച്ചാൽ

വേണമോ ഭൂവിൽ പാപനാശാർത്ഥം

ശിവപൂജ വേറേ ഹരിപൂജ വേറേ



മണ്ണിലിതുപോലിതരമെങ്ങുകാന്താരം

കണ്ണുകളിലുണ്മയുണർവാർന്നതിരിനാളം

എണ്ണുകിലൊടുങ്ങീടുവതില്ല പുരുഷാരം

വിണ്ണവരുമെത്തിയടിവീഴുമണിപീഠം

അയ്യപ്പപാദം അനവദ്യപാദം

സുരഭിലാരാമം സുരസന്നിധാനം



പമ്പേ നദിയാമംബേ

പമ്പേ നദിയാമംബേ, പാപമമ്പേ തീർക്കുമൻപേ

നിന്നേനമിച്ചെത്ര നിരവധി ജന്മങ്ങൾ

നിർമ്മലമാകുന്നൂ, ഇഹപര

നിർവൃതിനേടുന്നൂ



നിന്നിളം കാറ്റേറ്റാൽ പരിമളം തൂകാത്ത

നിർഗന്ധസൂനങ്ങളുണ്ടോ

നിന്നിൽ നീരാടിയാൽ നിർവാണമടയാത്ത

ദേഹവും ദേഹിയുമുണ്ടോ

അയ്യപ്പ ചരിതത്തിൻ ആർദ്രതയിൽ നീയും

അനശ്വരയാകുന്നൂ, ആശ്രിതർ-

ക്കാശ്രയമാകുന്നു



നിൻ ദിവ്യതീർത്ഥംതൻ നിറുകിൽ തളിക്കാതെ

നിസ്വനു സ്വപ്നങ്ങളുണ്ടോ

നിന്നേവണങ്ങാതെ പൊന്നമ്പലം വാഴും

നിന്റെ മലയിൽ നീലിമലയിൽ

നിന്റെ മലയിൽ നീലിമലയിൽ

നിന്നു ഞാൻ പാടി

ഹരിഹരാത്മജനേ സ്വാമീ

ഹരിവരാസനം



ശരണം വിളിയാൽ ഭക്തർവരുന്നൂ

ശതലക്ഷങ്ങൾ നിൻ തിരുമുന്നിൽ

ആധികൾ വ്യാധികൾ അഗ്നിയിലെരിയും

ആപുണ്യദർശനം തേടീ

മാമലവനിയിൽ നിന്നുയരുന്നൂ

ശരണനിനാദം വാനോളം



ഭസ്മതീർത്ഥം നിറുകിൽ തൂകി

മൂവുരു മുന്നിൽ വീണു വണങ്ങി

ദുരിതവും ദു:ഖവും പമ്പകടക്കും

അയ്യപ്പകീർത്തനം പാടി

മനമറിയുന്നൂ ദേവസുഗന്ധം

മിഴിനിറയുന്നൂ നിൻ രൂപം