വില്ലാളിവീരനയ്യാ

വില്ലാളിവീരനയ്യാ വാ വാ വാ സ്വാമീ

പുള്ളിപ്പുലിയേറിമുന്നിൽ വാ വാ വാ

പമ്പവിളക്കുകണ്ട്, പമ്പയിലെ സദ്യയുണ്ട്,

പമ്പമേളം കേട്ടുവരാം വാ വാ വാ

ഹരിഹരസുതനേ അയ്യപ്പാ, നിൻ നാമം എൻ നാമം



കാടുചുറ്റിമേടുചുറ്റി കാന്താരപ്പൂമാലകെട്ടി

കണ്ണുപൊത്തിക്കളിച്ചീടാം നീ വാ

കുന്നുകേറിത്തളരുമ്പോൾ കൂട്ടാളില്ലാതലയുമ്പോൾ

കൂട്ടുകാരനായരികിൽ വാ വാ

അയ്യപ്പാ പൊന്നയ്യപ്പാ

എന്നുമെന്നും നിന്റെ ദാസനല്ലോ ഞാൻ

[അയ്യപ്പാ പൊന്നയ്യപ്പാ

എന്നുമെന്നും നിന്റെ ദാസനല്ലോ ഞാൻ‘



കന്നിമലക്കാരനാണേ പൊന്മലയിൽ വന്നതാണേ

കൈപിടിച്ചുകയറ്റുവാൻ നീ വാ

ഇരുമുടിഭാരമല്ലോ, തീരാദൂരമിനിയുമയ്യോ!

ഈ വഴികൂട്ടിനയ്യാ വാ വാ

അയ്യപ്പാ എന്നയ്യപ്പാ

നിന്റെ ഗാനം പാടിപ്പാടി വന്നൂ ഞാൻ

[അയ്യപ്പാ എന്നയ്യപ്പാ

നിന്റെ ഗാനം പാടിപ്പാടി വന്നൂ ഞാൻ]