ഭക്തിഗാനങ്ങള്‍

യെറുശലേം നായക

Title in English
Jerusalem Nayaka

യെറുശലേം നായകാ... 
അബലർ തൻ വിമോചകാ...
അഭയമായ് പ്രകാശമായ്...
ബെതലഹേം നഗരിയിൽ...
കുളിരു പൊഴിയുമിരവിലായ്...
വെറുമൊരു പുല്ലിൻ വിരിയിലായ്...
ഇരുളിൽ തെളിയും മെഴുകുതിരിപോൽ
ജാതനായൊരൻ 

യെറുശലേം നായകാ... 
അബലർ തൻ വിമോചകാ...
അഭയമായ് പ്രകാശമായ്...
ബെതലഹേം നഗരിയിൽ...

സ്നേഹമാം ദീപമേ...
നേർവഴി കാട്ടണേ...
കുരിശേറിയ കനിവേ...
തിരുവാമൊഴി തരണേ...
ഗാഗുൽത്തായിൽ ഇടറി നീങ്ങവേ...
പാപം പോക്കാൻ...
അലിയുമിടയനാം യേശുവേ... 
യേശുവേ... യേശുവേ... യേശുവേ... 

Year
2018

അഴുതയെ തഴുകുന്ന കാറ്റേ...

Title in English
Azhuthaye thazhukunna kaatte...

അയ്യനേ,
ഹരിയിൽ ഹരനുള്ള മകനേ 
പമ്പയ്ക്കു പുളകമായ് വന്ന സുതനേ
പതിനെട്ട്പടിമേലമർന്ന പൊരുളേ,
പരമ ചൈതന്യമേ
പകരേണമേ കൃപ !

അഴുതയെ തഴുകുന്ന കാറ്റേ...
അഴലിനെ കഴുകുന്ന കാറ്റേ....
അയ്യപ്പസ്പർശനമേറ്റ തീരങ്ങളെ
ആകെ വലംവെച്ചുവായോ....
അഴലിനെ കഴുകുന്ന കാറ്റേ....
 (അഴുതയെ...)
ഘോരവനാന്തരപാതകൾക്കപ്പുറം
ചീറുംനരിക്കൂട്ടമുണ്ടോ?... (2)

Year
2018
Raaga