ഫാസിലും മിത്തുകളുംപിന്നെ പൂജയും(അഥവാ മന്ത്രവാദവും).....

ഫാസിലും മിത്തുകളുംപിന്നെ പൂജയും(അഥവാ മന്ത്രവാദവും).....

ആദ്യ സിനിമയായ "മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ" പരാമർശ്ശിക്കുന്ന " "മഞ്ഞുക്കൂട്ടി പക്ഷി"യിൽ നിന്നാണ് തുടക്കം

എൻറെ മാമാട്ടുക്കുട്ടിയമ്മയ്ക് എന്ന സിനിമ മുതൽ ആണെന്ന് തോന്നുന്നു ഫാസിൽ  നാടോടികഥകൾക്ക് അഥവാ മിത്തുകൾക്ക് കൂടുതൽ  പ്രാധാന്യം കൊടുത്തു തുടങ്ങിയത് .

തമിഴ് നാട്ടിലെ ഉൾ ഗ്രാമങ്ങളിൽ ചിലയിടത്തുള്ള കഥയാണ് മാമാട്ടുക്കുട്ടിമ്മയായിട്ട് ബന്ധമുള്ളത്  "  ഭക്ഷകണം ഒരുക്കിവച്ചിട്ട് കണ്ണടച്ചു നിൽക്കുമ്പോ  മാമാട്ടുകുട്ടിയമ്മ വരികയും  ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കഥയാണ് ...

ആ കാര്യമാണ് ഫാസിൽ

"മാമാട്ടുകുട്ടിയമ്മേ മാമുണ്ണാൻ ഓടിവായോ

 എന്ന രീതിയിലൊക്കെ പാട്ടാക്കി ഒരുക്കിയത്.

മണിപത്തൂരിലെ  ആയിരം ശിവരാത്രികൾ ..

ഇത് മിത്തുക്കളാൽ സമ്പന്നം

ആദ്യം ഒരു ആൽമരത്തിൻറെ കഥപറയുന്നുണ്ട് .. മുനി കുറവനെ ശപിച്ച് ആൽമരമാക്കി .. അതു വഴിവന്ന കുറത്തിയെ ആൽമരം വേരകളാൽ ചുറ്റി താഴേയ്ക്ക് കൊണ്ടുപ്പോയി.. കുറത്തിയെ രക്ഷിക്കാൻ ആ വഴി പോകുന്ന എല്ലാവരും അവിടെ കാശിടും.

രണ്ടാമതായ്  സ്വർണ്ണ തൂവൽ പൊഴിക്കുന്ന സമേരപക്ഷിയുടെ കഥയും  സുഹാസിനിയുടെ കഥാപാത്രം പറയുന്നുണ്ടിൽ

ശിവരാത്രിയന്ന് ദീപങ്ങളാൽ കുളിച്ചു നിൽക്കുന്ന മണിപത്തൂരിൻറെ കാര്യവും മമ്മൂട്ടി പറയുന്നുണ്ട്.മരിച്ചാൽ മണപുറത്ത് തന്നെ അടക്കം ചെയ്യ്തിട്ട് ആയിരം ശിവരാത്രികൾ കാണണമെന്നാണ് സുഹാസിനിയുടെ ആഗ്രഹം..

ഫാസിൽ രചിച്ച് കമൽ സംവിധാനം ചെയ്യ്ത കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടികൾ . ഇതിലും കാക്കോത്തി ഒരു പ്രധാന കഥാപാത്രമാണ്.  കാക്കോത്തിക്കാലിൽ  കല്ലു വച്ചിട്ട് ആഗ്രഹം പറയുക .. കല്ല് കാണാതാൽ ആഗ്രഹം സാധിക്കും . ഇങ്ങിനെ ഒരു 

കഥയാണ്  ഫാസിൽ ഇവിടെ പറയുന്നത്

പപ്പയുടെ സ്വന്തം അപ്പൂസിലെ അവസാനം രംഗവും മിത്ത് രീതിയിലാണ്.. ശോഭന അപ്പൂസിനെ കൊണ്ട് പോകുന്നത്.. 

മാനത്തെ വെള്ളിത്തേര്, മണിചിത്രത്താഴ് തുടങ്ങിയ സിനിമകളിലും  പഴയ കുട്ടിക്കാലവും അന്ന് കേട്ട പാട്ടും കഥകളും  ഒക്കെയാണ് രണ്ട് മെയിൻ കഥാപാത്രങ്ങളും(വിനീത് , ശോഭന) psycho ആകാനുള്ള കാരണം.

ഹരികൃഷ്ണൻസ് എടുത്താലും അതിലും ഉണ്ട് പൂജയും  പിന്നെ ഗുപ്തനും കുടുംബക്ഷേത്രവുമായിട്ട് ബന്ധപ്പെട്ട രംഗങ്ങളം ഉണ്ട്

അനിയത്തിപ്രാവ് തുടങ്ങുന്നതും പൂജയിലാണ് .. സുധിയെ കല്യാണം കഴിപ്പിക്കാൻ പൂജ നടത്തുന്ന  വീട്ടുകാർ

വിസ്മയതുമ്പത്ത് മിത്തല്ലെങ്കിലും  അത്മാവ് സ്വന്തം ശരിരത്തെ അന്വേഷിച്ച് നടക്കുന്ന കഥയാണ് .. അത് പറഞ്ഞുവരുമ്പോൾ മിത്തിലും ഭീകരമാണ്..

"ലിവിങ്ങ് ടു ഗെദർ" ഇതിലും കാര്യങ്ങൾ ഇങ്ങിനെയൊക്കെ തന്നെയാണ്..

ഫാസിൽ ..സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിൽ വന്ന No1 സ്നേഹതിരം ബാംഗ്ളൂർ നോർത്ത്.

ഇതിലെ പൊന്നമ്പിളി പൊട്ടുംതൊട്ട് എന്ന പാട്ടിൽ ."കലിയിൽ  തുള്ളിയുറയും രുദിതമുതിരും  കാളിയായ്" എന്നൊക്കെ പാടി മിത്തിൻറെ  ഒരു മൂഡ് ചെറുതായ് കൊണ്ടുവരുന്നുണ്ട്.

തമിഴിലെ കിളിപ്പേച്ച് കേൾക്കവാ ഒരു കൊട്ടാരവും അതിൽ പണ്ടു മരിച്ച ഒരു പെണ്ണിൻറെ പ്രേതകഥയും പറഞ്ഞു കനക മമ്മൂട്ടിയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് .

അവസാനം കനക ആ കൊട്ടാരത്തിൽ     വച്ചു  മരിച്ച ശേഷം മമ്മൂട്ടി ആ കൊട്ടാരത്തിലേക്ക് തിരിച്ചു പോകുന്നു. കനക യുടെ ആത്മാവ് അവിടെയുണ്ട് എന്ന വിശ്വാസത്താൽ

 N.B. ഗാനങ്ങളിൽ ഒരു പക്ഷെ കൂടുതൽ മിത്ത് ഉൾപ്പെടുത്തിയത് പ്രിയദർശനായിരിക്കും....

വാൽകഷ്ണം..

എന്താണെന്നറില്ല ഒന്നുങ്കിൽ "ചില്ലകഷരം(ൺ ൻ ർ ൽ ൾ") അല്ലെങ്കിൽ" ചന്ദ്രകല"

ഇവയിൽ അവസാനിക്കാത്ത ഫാസിൽ സിനിമകൾ കുറവാണ് .......

(ധന്യ, ഈറ്റില്ലം, ചന്ദ്രലേഖ(producer) അങ്ങിനെ ചിലതൊഴിക്കെ)

തമിഴിൽ പോലും ഇതൊക്കെ നോക്കിയേ പേരിടൂ..

ഫാസിൽ,ഫഹദ്,ഫർഹാൻ  ഈ പേരുകൾ അവസാനിക്കുന്നതും അങ്ങിനെയാണല്ലോ..

ഇതും ഏതെങ്കിലും കെട്ടുകഥയുടെ  ഭാഗമാണോ..

"അ "കാരം ഇഷ്ടപ്പെടുന്ന I V sasi യെ പോലെയോ 

അക്കങ്ങൾ സിനിമപേരുകളിൽ ഉൾപ്പെടുത്തുന്ന അനിൽ രാധാകൃഷ്ണമേനോനെ പോലെയോ.........

മലയാള പേരുകൾ ഒഴിവാക്കുന്ന സിദ്ധിഖ് ലാൽ നെ പോലെയോ.........

മിത്തും പൂജയും  "ചന്ദ്രകല _ചില്ലക്ഷര ടൈറ്റിലും  ഇഷ്ടപ്പെടുന്ന ഫാസിൽ....

 

Article Tags
Contributors