സിനിമ

മലയാളി മറന്നു തുടങ്ങുന്ന സിനിമാ പ്രസിദ്ധീകരണങ്ങൾ

Submitted by Nish on Sat, 02/11/2017 - 20:24

മലയാളി മറന്നു തുടങ്ങുന്ന സിനിമാ പ്രസിദ്ധീകരണങ്ങൾ

Article Tags

കമ്മട്ടിപ്പാടം - ഒരു ആസ്വാദന കുറിപ്പ്

Submitted by maymon on Sun, 06/05/2016 - 21:20

കമ്മട്ടിപാടത്തെ കുറിച്ചുള്ള ആസ്വാദനകുറിപ്പുകളും വിമര്‍ശനങ്ങളും നിറഞ്ഞിരിക്കുകയാണ് ട്വിറ്റര്‍, ഫേസ് ബുക്ക് അടക്കമുള്ള പ്രിന്റ്‌ സോഷ്യല്‍ മീഡിയകള്‍. സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം വളരെയേറെ ചര്‍ച്ച ചെയ്യപെടുന്നുണ്ട് എന്നുള്ളതിനാലാണ് അത്. ആ രീതിയില്‍ സിനിമ വിജയം കണ്ടു കഴിഞ്ഞു എന്നുള്ളതില്‍ ആത്മാര്‍ഥമായ സന്തോഷം പങ്കു വെയ്ക്കുന്നു.

ലീല കിട്ടിയോ..കിട്ടി..കിട്ടി..!

Submitted by Kiranz on Wed, 04/27/2016 - 15:51

ടെക്നോളജി വളർന്ന് പന്തലിച്ചും കുന്തലിച്ചും നിൽക്കുന്ന കാലത്ത്  ഒരു സിനിമ നാട്ടിൽ റിലീസായ അന്ന് തന്നെ ഖത്തറിലോ സിഡ്നിയിലോ സിംഗപ്പൂരിലോ വീട്ടിൽ ഇരുന്ന് കാണുക എന്നത് അടുത്ത കാലത്തെങ്ങും യാഥാർത്ഥ്യമാവുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ ഒരൽപ്പം അതിശയോക്തി ആവാതെ തരമില്ല..എങ്കിലും മലയാള സിനിമയുടെ കാര്യത്തിൽ ഇത് ഏറെക്കുറെ ശരിയാണ് താനും.

Article Tags

IFFK 2015: ഒരു ഫെസ്റ്റിവൽ ഗൈഡ്

Submitted by rkurian on Thu, 12/03/2015 - 11:29

ലോകസിനിമയുടെ വർത്തമാനം എന്ന ബ്ളോഗിലൂടെ ഓൺലൈൻ വായനക്കാർക്ക് സുപരിചിതനായ റോബി കുര്യൻ എഴുതുന്നു...

തിരുവനന്തപുരത്ത് 2015 ഡിസംബർ നാലിന് ആരംഭിക്കുന്ന ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർക്ക് സിനിമകൾ തെരഞ്ഞെടുക്കുവാനുള്ള എളുപ്പത്തിന് ഒരു സജഷൻ ലിസ്റ്റ്. സംവിധായകരുടെ മുൻ‌വർക്കുകളുമായുള്ള പരിചയം, മേജർ ഫെസ്റ്റിവലുകളിലെ പങ്കാളിത്തം, അവാർഡുകൾ, പൊതുവെയുള്ള അഭിപ്രായം, സിനിമകൾ കൈകാര്യം ചെയ്യുന്ന വിഷയം, ശൈലി എന്നിവയെ സംബന്ധിച്ച educated guess എന്നിവ കണക്കിലെടുത്താണ് ഈ ലിസ്റ്റുണ്ടാക്കിയിരിക്കുന്നത്.

 

Article Tags

ഞാൻ കണ്ട സിനിമ - ഒറ്റാൽ

ഒറ്റാൽ.. നൊരമ്പരപ്പെടുത്തുന്ന ഒരനുഭവം.

താറാവ് കൃഷി നടത്താൻ കുട്ടനാടിൽ എത്തപ്പെട്ട താറാവകാരൻറെയും അയാളുടെ കൊച്ചുമകൻ കുട്ടപ്പായിയുടെയും കഥ..

ജീവിതമെന്ന പഠനത്തിനു വേണ്ടി കുട്ടപ്പായിക്ക് ആ നാട്ടിൽ വച്ചു പരിചയപ്പെട്ട പലരെയും വിട്ടു പോകേണ്ടി വരുന്നു. മുത്തശ്ശൻ-കൊച്ചുമകൻ ആത്മബന്ധം ജയരാജിൻറെ തൻറെ "ദേശാടനത്തി"ലുണെങ്കിലും ഇവിടെ അത് അതിലും വ്യത്യസ്തമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ ആത്മബന്ധം പറയുന്നതിനോടൊപ്പം ബാല്യം നഷ്ടപ്പെടുത്തി മറ്റുള്ളവരുടെ മർദ്ദനമേറ്റ് ഭക്ഷണംപോലും കിട്ടാതെ കുട്ടികളുടെ കാര്യം കൂടി ഈ സിനിമ പറയുന്നു.

Contributors

കനല്‍ - പ്രതികാരം! അതല്ലേ എല്ലാം!

തിരുവമ്പാടി തമ്പാന്‍', 'ഇത് പാതിരാമണല്‍', 'ഒറീസ', 'പോളിടെക്നിക്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ പത്മകുമാറും, 'നടന്‍', 'ദി റിപ്പോര്‍ട്ടര്‍', 'സര്‍ സി പി' എന്നീ സിനിമകള്‍ക്ക് ശേഷം തിരക്കഥാകൃത്ത് എസ് സുരേഷ്ബാബുവും ഒരുമിക്കുമ്പോള്‍ ഇവരുടെ കൂട്ടുകെട്ടില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് ഒരു തരിമ്പ് പോലും കൂടാതെ, കുറയാതെ നല്കിയിരിക്കുന്ന സിനിമയാണ് 'കനല്‍'. കുറ്റം പറയരുതല്ലോ..അമ്പലപ്പുഴ പാല്‍പ്പായസത്തിന് പോലും ഈയൊരു നിലവാര സ്ഥിരത പുലര്‍ത്താന്‍ കഴിയുമോ എന്ന് സംശയമാണ്.

എന്ന് നിന്റെ മൊയ്തീൻ : സ്വർഗ്ഗത്തിൽ നിന്നൊരു പ്രണയലേഖനം

Submitted by Nisi on Wed, 09/23/2015 - 20:08

പ്രിയപ്പെട്ടവളേ,

കാലത്തിന്റെ പ്രയാണം തുടരുകയാണ്. എഴുതപ്പെടാത്ത ചരിത്രങ്ങൾ വായിക്കപ്പെടില്ലല്ലോ. നമ്മളും നമ്മുടെ പ്രണയവും ഇത്രയും നാൾ വിസ്മൃതിക്കുള്ളിൽ ചേതനയറ്റ് കിടക്കുകയായിരുന്നില്ലേ, വിഷാദങ്ങളുടെ കനലുകൾക്കുള്ളിൽ രൂപമില്ലാതെ ഉരുകിത്തീരുകയായിരുന്നില്ലേ. പറഞ്ഞു തീരാത്ത കഥകൾക്കുള്ളിൽ കഥയില്ലായ്മയുടെ കഥകൾ പറഞ്ഞ് ലോകം അലയുമ്പോഴും അവരിൽ നിന്നെല്ലാം അകന്ന് നമ്മൾ നമ്മുടേതായ പറുദീസയിൽ മഴയിലും വെയിലിലും കുളിച്ച് ജീവിതം ആഘോഷിക്കുകയായിരുന്നു, ഋതുക്കൾ ഓരോന്നും വരുന്നതും പോകുന്നതും നോക്കി, ഇരുവഞ്ഞിപ്പുഴ വറ്റുന്നതും കരകവിയുന്നതും കണ്ട്... നീ അവിടെയും ഞാൻ ഇവിടെയും ആയിരുന്നെങ്കിൽ പോലും... 

Contributors

താരപദവിയുടെ രാജവീഥി - ഒരു നടന്‍ താരമായ കഥ - മുകേഷ് കുമാർ

"മേം ഭീംസിങ് കാ ബേട്ടാ രാംസിങ് ഹൂം..ഹെ..ഹൈന്‍"... നടന്റെ പ്രകടനം കണ്ട് തിയേറ്ററില്‍ പ്രേക്ഷകര്‍ ഇളകി മറിയുകയാണ്. നിസ്സഹായവസ്ഥയില്‍ ഗൂര്‍ഖ രാംസിങ് ആയി വേഷം കെട്ടേണ്ടി വന്ന സേതുവിനെ പ്രേക്ഷകര്‍ അപ്പോഴേക്കും നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു. കണ്ണുനീരിന്റെ നനവുള്ള ഹാസ്യം അഭിനയിപ്പിച്ചു ഫലിപ്പിച്ച ആ നടനെയും... ആ ചിത്രം റിലീസായി രണ്ട് ആഴ്ചയ്ക്കുള്ളില്‍ അതേ നടന്റെ പുതിയ സിനിമ അടുത്ത തിയേറ്ററില്‍ റിലീസാകുന്നു. ഇത്തവണ ചിത്രം തുടങ്ങി കൃത്യം 20 മിനിറ്റാകുമ്പോഴാണ് നടന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു മറൂണ്‍ നിറത്തിലുള്ള ബെന്‍സ് കാര്‍ കോടതി വാതിലിലൂടെ അകത്തേക്ക് കടക്കുന്നു..

Contributors
Article Tags