ഗാനസാഹിത്യം

ആൺമലയാളി സൈക്കിനു ബോധിക്കുന്ന പാട്ടുകൾ

മലയാളസിനിമയുടെ ഗാനചരിത്രത്തിലെ ഏടുകളാണ് ഒരോ സിനിമയിലേയും ഗാനങ്ങളെയും ഗാനരംഗങ്ങളെയും ഒക്കെ ഇഴകീറിപ്പരിശോധിക്കുന്ന സിനിക്കിന്റെ കുറിപ്പുകൾ.സിനിക്കിന്റെ കടുത്ത നിരീക്ഷണങ്ങളോടൊപ്പം തന്നെ തന്റെ കണ്ടെത്തലുകളും പങ്കുവയ്ക്കുകയാണ് ശ്രീമാൻ എതിരൻ കതിരവൻ തന്റെ സിനിക്ക് പറഞ്ഞത് എന്ന പരമ്പരയിലൂടെ.

Contributors

2011ലെ മികച്ച മലയാളസിനിമാഗാനങ്ങളിലേക്ക്

Submitted by Nisi on Mon, 01/30/2012 - 13:58

കുറേ വർഷങ്ങളായി യേശുദാസിന്റെ പാട്ടുകളില്ലാതെ ഒരു വർഷത്തിലെ പാട്ടുകൾ കണക്കിലെടുക്കാൻ മലയാളിക്ക് കഴിയുമോയെന്ന് സംശയമുണ്ട്.മലയാള സിനിമകൾക്കും സംഗീതത്തിനും വേണ്ടി ഒരു ഡാറ്റാബേസ് പോലെ പ്രവർത്തിക്കുന്ന എം3ഡിബിയിലെ അണിയറപ്രവർത്തകരുടെ ഇടയിൽ നടന്ന ഒരു തിരഞ്ഞെടുപ്പിന്റെ ഫലമാണ് താഴെയുള്ളത്.ആദ്യ പത്തിൽ വന്ന ഗാനങ്ങളൊക്കെ പാടിയിരിക്കുന്നത് മറ്റ് ഗായകർ.കൗതുകമാർന്ന മറ്റ് നിരീക്ഷണങ്ങളും വായിക്കുക..2011ലെ മികച്ച മലയാളസിനിമാഗാനങ്ങളിലൂടെ..തയ്യാറാക്കിയത് കവിയും ഗാനരചയിതാവുമായ ജി.നിശീകാന്ത്.

Contributors

ഒരേ ഒരു പാട്ടിലൂടെ പ്രസിദ്ധനായവൻ

മലയാളസിനിമയുടെ ഗാനചരിത്രത്തിലെ ഏടുകളാണ് ഒരോ സിനിമയിലേയും ഗാനങ്ങളെയും ഗാനരംഗങ്ങളെയും ഒക്കെ ഇഴകീറിപ്പരിശോധിക്കുന്ന സിനിക്കിന്റെ കുറിപ്പുകൾ.സിനിക്കിന്റെ കടുത്ത നിരീക്ഷണങ്ങളോടൊപ്പം തന്നെ തന്റെ കണ്ടെത്തലുകളും പങ്കുവയ്ക്കുകയാണ് ശ്രീമാൻ എതിരൻ കതിരവൻ തന്റെ സിനിക്ക് പറഞ്ഞത് എന്ന പരമ്പരയിലൂടെ.

91. അമ്മു (1965 ജൂൺ)

Contributors

എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് മോനേ ദാസാ..!

Submitted by Kiranz on Mon, 11/28/2011 - 12:24

വർഷം 1986-87..നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ദൂരദർശനിലെ ശനിയാഴ്ച്ച വരുന്ന ഹീമാനെന്ന കുട്ടികളുടെ പരമ്പര,അതിനു ശേഷമുള്ള മലയാള സിനിമ, റേഡിയോയിൽ കേട്ട് ഇഷ്ടപ്പെട്ട പാട്ടുകൾ വല്ലതുമുണ്ടെങ്കിൽ റിപ്പീറ്റ് ചെയ്ത് കേൾക്കാൻ പറ്റുന്ന ടേപ്പ് റെക്കോർഡർ ഉള്ളത്, ഇതൊക്കെയാണ് സ്ഥിരമായി ജോർജ്ജുകുട്ടിയമ്മാച്ചന്റെ വീട്ടിൽപ്പോകണമെന്ന് കിടന്ന് വാശിപിടിക്കുന്നത്.

Contributors

വികാര നൗകയുമായ് - ഒരു ശ്രോതാവിന്റെ കുറിപ്പ്

Submitted by Sree Hari on Mon, 06/06/2011 - 14:38

ഒരുപാട് തവണ ശ്രദ്ധിച്ചിരുന്ന് ഈ പാട്ട് കേട്ടിട്ടുണ്ട്. ഘടനാപരമായി  വളരെ മുന്നിട്ടു നില്‍ക്കുന്ന ഒരു ഗാനമായി ഇതിനെ കാണാവുന്നതാണ്. ഗാനസന്ദര്‍ഭം   എല്ലാവര്‍ക്കും  അറിയാമെന്ന് കരുതിക്കൊണ്ട് :

പല്ലവിയില്‍ ഇത്രയും  കാര്യങ്ങളാണ്.

1. മകളുടെ വിവാഹം  - സാധാരണ അവസ്ഥയില്‍   സന്തോഷകരമായിരിക്കേണ്ട ഒരു മുഹൂര്‍ത്തം   അത്യന്തം  വിഷമകരമായിത്തീർന്നിരിക്കുന്നു. കണ്ണീരുപ്പു കലര്‍ന്നൊരു മണലിലാണ് വേളി നടക്കുന്നതെന്ന് കവിഭാഷ്യം.

Contributors

നാദ ലോലുഡൈ

Submitted by Nisi on Mon, 05/16/2011 - 23:33

കൃതി : നാദ ലോലുഡൈ
കർത്താവ് : ത്യാഗരാജ ഭാഗവതർ
രാഗം : കല്യാണവസന്തം

Contributors