ഗുരു
മതത്തിനു മേലൂള്ള മനുഷ്യന്റെ അന്ധത എന്ന ഈ വിഷയം വ്യത്യസ്തമായ ക്യാന്‍വാസില്‍ വളരെ മനോഹരമായി വർണ്ണിക്കുകയാണ് ഈ ചിത്രം.
മത സൌഹാർദ്ദത്തിൽ കഴിഞ്ഞ ഒരു ഗ്രാമത്തിൽ, നിസ്കാര തൊപ്പി ധരിച്ച ഒരു കുട്ടി അമ്പലത്തിൽ കയറിയതോടു കൂടി ഉണ്ടാകുന്ന മത സ്പർദ്ദയിലാണു ചിത്രം തുടങ്ങുന്നത്. വരാൻ പോാകുന്ന തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ട് നേടാനായി ഒരു രാഷ്ട്രിയക്കാരൻ നടത്തുന്ന ഗൂഢ നീക്കങ്ങളും ഇതിനു കാഠിന്യമേറ്റുന്നു.
മത സംഘട്ടനങ്ങളൂടെ ഇടയിൽ നിന്നും അമ്പലത്തിലെ പൂജാരിയും മകൻ രഘുരാമനും അടങ്ങുന്ന കുടുംബവും, നാട്ടിലെ പ്രധാനിയായ സാഹീബിന്റെ കുടുബവും ഒരുമിച്ച് പാലായനത്തിനിറങ്ങുന്നു, പക്ഷെ രഘുരാമൻ ഒഴികെ മറ്റെല്ലാവരും മതഭാന്തന്മാരാൽ കൊല്ലപ്പെടുന്നു.
ജന്മം കൊണ്ട് ബ്രാഹ്മണൻ ആണെങ്കിലും തനിക്ക് ഒരു സാധരണ മനുഷ്യനായാൽ മതി എന്ന് അച്ഛനോട് എന്നും തർക്കിച്ചിരുന്ന രഘുരാമൻ ഈ സംഭവത്തോടു കൂടി മത തീവൃവാദിയാകുന്നു. ഹിന്ദുതീവ്രവാദികളോടൊത്ത് ചേർന്ന് മുസ്ലീം അഭയാർത്ഥി കേന്ദ്രം ആക്രമിക്കാൻ രഘുരാമൻ നിയോഗിക്കപ്പെട്ടു എങ്കിലും ശ്രമം പരാജയപ്പെട്ടു. അവിടെ നിന്നും പുഴയില്‍ച്ചാടി രക്ഷപെടുന്ന രഘുരാമൻ എത്തിച്ചേരുന്നത് ജാതിമതഭേദമെന്യേ എല്ലാവരും സ്നേഹത്തോടെ കഴിയുന്ന ശാന്തിഗിരി ആശ്രമത്തിലാണ്.
പരാജയപ്പെട്ടു പോയ ദൌത്യം നിറവേറ്റാൻ തന്റെ കൂട്ടാളികളോടൊപ്പം ആശ്രമത്തില്‍ നിന്നും ശ്രമിക്കുന്നതിനിടയിൽ അവിടുത്തെ അന്തേവാസിയായ ഒരു പെണ്‍കുട്ടി അയാളെ തടയുകയും ഗുരുവിന്റെ സാന്നിദ്ധ്യം അറിയിച്ചു കൊടുക്കുകയും ചെയ്യുന്നു. സ്വപ്നത്തിലെന്ന പോലെ അതീന്ദ്രിയമായ ഒരു അനുഭവത്തിലൂടെ അയാള്‍ക്ക് ഒരു താഴ്‌വരയിലെത്തുന്നു. അന്ധ്ധനയായ രാജാവും പ്രജകളും അറ്റങ്ങുന്ന ഒരു സമൂഹം അവിടെ ജീവിക്കുന്നു. അന്ധതയിൽ അവർ വാർത്തെടുക്കുന്ന ജീവിതം രഘുരാമനെ അതിശയപ്പെടുത്തുന്നു. കാഴ്ചയല്ല ശബ്ദമാണുള്ളത് എന്ന് അവർ തലമുറകളായി വിശ്വസിച്ചു പോരുന്നു.
അന്ധന്മാരുടെ ആ ലോകത്ത്പുതുതായി ജനിക്കുന്ന ഓരോ കുഞ്ഞിനും ഇലാമാ പഴത്തിന്റെ ചാറ് കൊടുക്കുന്നത് ആയുസ്സ് വെയ്ക്കാന്‍ വേണ്ടിയാണെന്ന്. അതു അറിയുമ്പോൾ രഘുരാമന്‍ ഇലാമാ പഴം കഴിച്ചു നോക്കുന്നു. കഴിക്കുന്തോറും വീണ്ടും കഴിക്കാന്‍ തോന്നുന്ന അത്ര സ്വാദുള്ള പഴമാണ് ഇലാമാ പഴം. ജീവന്‍ നിലനിര്‍ത്തുന്ന വിശേഷപ്പെട്ട പഴമാണെങ്കിലും അതിന്റെ കുരു കടുത്ത വിഷമാണെന്നതും ആ താഴ്വാരത്തിന്റെ വിശ്വാസങ്ങളിൽ ഒന്നാണ്..
ഇലാമാ പഴം കഴിച്ച് തന്റെ കാഴ്ച നഷ്ടപ്പെടുന്ന രഘുരാമന്‍ അന്ധതയ്ക്കു കാരണം ഇലാമാ പഴമാണെന്ന് തിരിച്ചറിയുന്നു. അയാൾ ആ നാട്ടുകാരെ അതു പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നു എങ്കിൽം അവർ ചെവി കൊള്ളാതെ രഘുരാമനെ അവിശ്വാസിയായി മുദ്രകുത്തി ആക്രമിക്കുന്നു. മഹാരാജാവ് വധശിക്ഷയ്ക്ക് വിധിക്കുന്നു. ആ നാട്ടിൽ ഇതിനു മുമ്പ് ആര്‍ക്കും നല്‍കിയിട്ടില്ലാത്ത ശിക്ഷയാണു വിധിക്കുന്നത്. ഇലാമാ പഴത്തിന്റെ വിഷവിത്ത് കൊടുത്ത് കൊല്ലാനായിരുന്നു രാജാവ് വിധിച്ചത്. വിഷമെന്ന് അവിടുത്തെ ജനങ്ങള്‍ ഒന്നടങ്കം വിശ്വസിച്ചിരുന്ന വിത്ത് യഥാര്‍ത്ഥത്തില്‍ അവരുടെ അന്ധതയ്ക്കുള്ള ദിവ്യ ഔഷധമാണെന്ന് രഘുരാമന്‍ തിരിച്ചറിയുന്നു. കാഴ്ച തിരിച്ചുകിട്ടിയ രഘുരാമന്‍ തന്നില്‍ വിശ്വാസ ഒരു പറ്റം ആളുകള്‍ക്ക് വിത്തിന്റെ ചാറ് കൊടുത്ത് അറിവാകുന്ന കാഴ്ചയാല്‍ അവരുടെ കണ്ണുകള്‍ തുറപ്പിക്കുന്നു.
ഗുരുസന്നിധിയിലെ ഈ മായിക സ്വപ്നകാഴ്ച എന്ന തിരിച്ചറിവിൽ ഉണരുന്ന രഘുരാമൻ മതവിശ്വാസങ്ങളാല്‍ മനുഷ്യനെ അന്ധനാക്കുകയല്ല, മറിച്ച് പരമമായ അറിവിൽ അവനെ നല്ല വഴിക്കു നയിക്കുകയണു വേണ്ടത് എന്നു മനസ്സിലാക്കി, കലാപത്തിനിരയായ ഒരു പറ്റം നിരപരാധികളെ രക്ഷിക്കാനായി രഘുരാമന്‍ പായുന്നു.
1997ലെ ഓസ്കാര്‍ അവാര്‍ഡിന് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രവും ഇതായിരുന്നു. ഈ ബഹുമതിക്കര്‍ഹമായ മലയാളത്തിലെ ആദ്യ സിനിമ എന്ന വിശേഷണവും ഈ ചിത്രത്തിനാണ്.
ചിത്രത്തില്‍ പ്രതിപാദിക്കുന്ന ശാന്തിഗിരി ആശ്രമം തിരുവനന്തപുരത്തെ പോത്തന്‍കോട് സ്ഥിതിചെയ്യുന്ന ശാന്തിഗിരി ആശ്രമം മനസ്സില്‍ കണ്ട് സൃഷ്ടിച്ചതു തന്നെയാണെന്ന് സംവിധായകന്‍ രാജീവ് അഞ്ചല്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആശ്രമത്തിന്റെ സ്ഥാപകനായ കരുണാകര ഗുരുവിന്റെ ശിഷ്യന്‍ കൂടിയായിരുന്നു രാജീവ് അഞ്ചൽ.
ഇതിന്റെ വേഷ രൂപ ക്കൽപ്പനയിലും സെറ്റിലും പ്രോപ്പർട്ടികാളിലും ഒക്കെ തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലെ വിദ്യാർത്ഥികളുടെ സംഭാവനയുണ്ട്.
- Read more about ഗുരു
- Log in or register to post comments
- 2680 views