ബലിയേ

ബലിയേ ബലി ബലിയേ ബലി

ബലി കൊള്ളൂ ഭഗവതിയേ

കലിയേ കലി കലിയേ കലി

കലി കൊള്ളൂ ഭഗവതിയേ (2)

 

മൂവുലകും മുഴങ്ങുമാറ്

അലറിക്കൊള്ളെൻ ഭഗവതിയേ (2)

എരിഞ്ഞു കത്തും പകയുമായി

ഉറഞ്ഞു തുള്ളെൻ  ഭഗവതിയേ (ബലിയേ..)

 

കൈലാസം വലം വെച്ച്

ശിവപ്പൊരുളേ സ്തുതിചെയ്തീ

പടക്കളത്തിൽ തുള്ളെന്റെ ഭഗവതിയേ (2)

അറുന്നൂറു കോടിയുള്ള ഭൂതഗണപ്പടയുമായ്

അടരാടാനെഴുന്നള്ളൂ ഭഗവതിയേ(ബലിയേ..)

 

അസ്ഥിമാല ചെത്തിമാല മുത്തുമാല ചൂടി

അഗ്നിയാളും കണ്ണുകളിൽ രക്ത രോഷമാടി (2)

ശംഖുചക്രഗദാശൂലമേന്തി വരൂ കാളീ

അങ്കപ്പുറപ്പാടിനു നീയാടി വരൂ ദേവീ (ബലിയേ..)

 

 

പടയണിയുടെ നെടുനിരയുടെ

തലയരിയുക ഭഗവതിയേ (2)

ചിതറിടുമൊരു ചുടുനിണമതിൽ

കുറിയണിയുക ഭഗവതിയേ (2)

ഉടൽപിരിയുമക്കുടലരിഞ്ഞെ

ടുത്തുടനണിയുക ഭഗവതിയേ

ഉടലിലുരസ്സിൽ ശിരസ്സിൽ ഗളത്തിൽ

എടുത്തണിയുക ഭഗവതിയേ (ബലിയേ..)

ഭഗവതിയേ ഭഗവതിയേ

ഭഗവതിയേ ഭഗവതിയേ