ചന്ദനപ്പൂന്തെന്നൽ ചാമരം വീശുന്നു
ചാരിക്കിടന്നുണ്ണിയാടാട്
ചാഞ്ചക്കം മരംവെട്ടി ചതുരത്തിൽ പടി കെട്ടി
പടിമേലിരുന്നുണ്ണി ആടാട്
നാലില്ലം പൂങ്കാവിൽ നടുമുറ്റം പൂങ്കാവിൽ
നാലുമണിപ്പൂ തേടും കുളിർകാറ്റേ
ഓമനക്കുഞ്ഞിനിന്ന് ഒരു കിണ്ണം പൂന്തേനും
ഒരു കുമ്പിൾ കുളിരും കൊണ്ടോടിവായോ
ഒരു കൊച്ചു മുത്തം കൊണ്ടോടിവായോ
ആയില്യം തിരുനാളിൽ മുത്തമ്മൻ കൊടനാളിൽ
അമ്മയ്ക്ക് കൈവന്ന നിധിയല്ലേ
ആറ്റുകാൽ പൊങ്കാലയ്ക്ക് ആറ്റുനോറ്റുണ്ടായൊ-
രാൺതരി തിങ്കൾക്കുരുന്നല്ലേ
അച്ഛന്റെ തങ്കത്തിടമ്പല്ലേ
ചന്ദനപ്പൂന്തെന്നൽ ചാമരം വീശുന്നു
ചാരിക്കിടന്നുണ്ണിയാടാട്
ചാഞ്ചക്കം മരംവെട്ടി ചതുരത്തിൽ പടി കെട്ടി
പടിമേലിരുന്നുണ്ണി ആടാട്