ഗുരുകുലം വളർത്തിയ കുളിരേ
കുവലയമിഴിയാമഴകേ
ഇളംപൂന്തളിർ കൊണ്ടാൽ മുറിയും നിൻമാറിൽ
ഇരുമ്പു കൊണ്ടെന്തിനീ കവചം
(ഗുരുകുലം..)
കവിൾപ്പൂ തുടുത്തും നെഞ്ചം തുടിച്ചും
കതിർമണ്ഡപത്തിലൊരുങ്ങേണ്ടവളേ
കുതറിത്തെറിച്ചും പുരികങ്ങൾ ചുളിച്ചും
ഗുസ്തിക്കു നീയെന്തിനിറങ്ങീ
അങ്കത്തിലങ്ങു ജയിച്ചു മറ്റൊ-
രങ്കത്തിൽ ഞാനും ജയിക്കും - ഇനി
അരക്കൈ നോക്കാനൊരുങ്ങി വരൂ
(ഗുരുകുലം..)
മദംപൂ മുളച്ചും നാണം നടിച്ചും
മണിമച്ചകത്ത് മയങ്ങേണ്ടവളേ
മൃദുലമെയ്യുലഞ്ഞും പുരി കൂന്തലഴിഞ്ഞും
മണ്ണിൽ മലർന്നെന്തേ വീണു
അങ്കത്തിലങ്ങു ജയിച്ചൂ മറ്റൊ-
രങ്കത്തിൽ ഞാനും ജയിച്ചൂ
എന്നെ അനുരാഗത്തിനടിമയാക്കൂ
(ഗുരുകുലം..)