ശ്രീമഹാലക്ഷ്മീ ദേവി തൃപ്പാദം തഴുകും
ശ്രീതിരുപ്പതി നാഥാ പാലയമാം
ഭക്തപാരായണ നാരായണാ
നാഗഫണക്കുടക്കീഴിൽ
നിഗമപ്പാൽക്കടൽ ത്തിരയിൽ
പ്രാണായാമവുമായ് ബ്രഹ്മാവിലിരിക്കും
പൊക്കിൾത്താമരപ്പൂവിൽ കാലം
പനിനീരിൽ കുതിർക്കും പവിഴരാഗങ്ങൾ
പ്രസാദം തൊടുവാൻ തരുകില്ലേ
നാഥൻ തരുകില്ലേ (ശ്രീമഹാലക്ഷ്മീ..)
പത്തവതാരത്തിലൂടെ
ഭഗവത് ഗീതയിലൂടെ
പ്രാർത്ഥനാനിരതയാമീ വസുന്ധരയുടെ
പുഷ്പാഞ്ജലികൾ ചൂടീ
കൃഷ്ണപ്പരുന്തിന്റെ ചിറകിൽ
പറന്നു വരാറുള്ള
ഭഗവാനിനിയും വരുകില്ലേ
എന്നിൽ കനിയില്ലേ (ശ്രീമഹാലക്ഷ്മീ....)