നീലാംബരീ നിൻ രാഗനികുഞ്ജത്തിൽ
ഈ വനജ്യോത്സ്നയെ വളർത്തൂ
ഭാരതപ്പുഴയുടെ ജലതരംഗങ്ങളേ
പാടിക്കൂ നീ പാടിക്കൂ
എന്റെ ഏകാന്ത വഴിയമ്പലത്തിലെ
ഏതോ വാടകമുറിയിൽ
നഗ്നമാം കരിങ്കല്പ്രതിമ തങ്കൈയ്യിലെ
അഗ്നിനാളത്തിൻ കീഴിൽ നിന്റെ
താരാട്ടുപാട്ടിലലിഞ്ഞലിഞ്ഞങ്ങനെ
തപസ്സിരിക്കാനനുവദിക്കൂ അനുവദിക്കൂ
ഞാനുമെൻ ദാഹവും വഴിയറിയാത്തൊരു
കാനനച്ഛായയിലൂടെ
കൊത്തുന്ന ഫണങ്ങളിൽ മണിരത്നമിരിക്കും
ചിത്രകൂടങ്ങൾക്കരികിൽ എന്റെ
പ്രാണൻ കൊതിക്കും പ്രതിശ്രുത വരനെ
പരിണയിക്കാനനനുവദിക്കൂ അനുവദിക്കൂ