സലാലാ മൊബൈൽസ്
പ്രശസ്‌ത പരസ്യചിത്ര സംവിധായകന്‍ ശരത് എ. ഹരിദാസന്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് സലാലാ മൊബൈൽസ്.
- Read more about സലാലാ മൊബൈൽസ്
- 1575 views
പ്രശസ്‌ത പരസ്യചിത്ര സംവിധായകന്‍ ശരത് എ. ഹരിദാസന്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് സലാലാ മൊബൈൽസ്.
*മുൻ മിസ് ഇന്ത്യ(2008)യും മിസ് വേൾഡ് (2008)റണ്ണർ അപ്പുമായ പാർവ്വതി ഓമനക്കുട്ടൻ ആദ്യമായി മലയാള സിനിമയിൽ നായികയാകുന്നു.
* നടനും നിർമ്മാതാവുമായിരുന്ന ബൈജു എഴുപുന്ന “ബൈജു ജോൺസൺ” എന്ന പേരിൽ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം
* ടി വി റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ സ്റ്റീഫൻ ദേവസിയാണ് ഈ സിനിമക്ക് സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.
മുംബൈയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ ഭ്രമക്കാരനായ മനു വർമ്മ(ദിലീപ്)യുടേയും അയാളുടെ ബോസിന്റെ(മംമത)യും ഈഗോ പ്രശ്നങ്ങളുടെ കഥയാണ് കോമഡി രൂപത്തിൽ മൈ ബോസ് പറയുന്നത്.
എഞ്ചിനീയറിങ്ങിനു ശേഷം നീണ്ട എട്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് മനുവർമ്മ (ദിലീപ്) ഒരു ജോലിക്ക് കയറുന്നത്. ആദ്യത്തെ നിയമനം കിട്ടുന്നത് മുംബൈയിലെ ഒരു സ്വകാര്യ ഐടി കമ്പനിയിലെ സി എം ഓ യുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയി. കമ്പനിയിൽ ചേർന്നു കഴിഞ്ഞപ്പോഴാണ് മനു മനസ്സിലാക്കുന്നത് തന്റെ ബോസ്സായ സി എം ഓ പ്രിയ എസ് നായർ കർക്കശക്കാരിയും പെട്ടെന്ന് ദ്വേഷ്യം വരുന്ന വ്യക്തിയുമാണെന്ന്. അവരുടേ കീഴിൽ അസിസ്റ്റന്റ് ആകുന്ന ആരും ഒരു മാസം പോലും തികച്ചു നിൽക്കാറില്ലെന്ന്. കമ്പനിയിലെ മറ്റു സ്റ്റാഫുകൾക്ക് അവരെ വെറുപ്പും പേടിയുമായിരുന്നു. പക്ഷെ മനുവർമ്മക്ക് ഒരു ജോലി അത്യാവശ്യമായതുകൊണ്ടും നാട്ടിൽ പോകാൻ താല്പര്യമില്ലാത്തതുകൊണ്ടും ബോസ്സിന്റെ ചീത്തവിളികൾ സഹിച്ചു കൊണ്ട് അവിടെ പിടിച്ചു നിൽക്കുന്നു.
കമ്പനിയിലെ ഓഫീസ് സ്റ്റാഫായ അലിയാർ (കലാഭവൻ ഷാജോൺ) മനുവർമ്മയുടെ അടുത്ത സുഹൃത്താകുന്നു. കമ്പനിയെക്കുറിച്ചുള്ള പല കാര്യങ്ങളും അലിയാണ് മനുവർമ്മയോട് പറഞ്ഞത്. ബോസ് പ്രിയ എസ് നായർ മലയാളിയും സ്ക്കൂൾ ലെവൽ വരെ വളർന്നതും പഠിച്ചതുമെല്ലാം കേരളത്തിലാണേന്നും പിന്നീട് ഓസ്ട്രേലിയയിലേക്ക് പോയതും അവിടെ വളർന്നതും പൌരത്വം നേടിയതും ഇന്ത്യയിലേക്ക് ജോലി സംബന്ധമായി വന്നതുമാണെന്നും മറ്റും മനു അറിയുന്നു. കമ്പനിയിൽ പ്രിയ എസ് നായരോട് മത്സരിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനുണ്ട്, ഓപ്പറേഷൻ വിങ്ങിലെ മാത്യു(ആനന്ദ്) പലപ്പോഴും പ്രിയയുടെ വിദേശ ജോലി കോണ്ട്രാക്റ്റുകൾക്ക് തുരങ്കം വെയ്ക്കുന്നത് ഈ മാത്യുവാണ്. കമ്പനിയൂടെ അടുത്ത സി ഇ ഓ പോസ്റ്റിലേക്ക് മാത്യുവിനു ആഗ്രഹമുണ്ട്, പക്ഷെ കമ്പനിയുടെ താല്പര്യം പ്രിയയാണ്. അതാണ് മാത്യുവിനെ പ്രിയയുടെ ശത്രുവാക്കുന്നതും.
കുട്ടനാട്ടിൽ ജനിച്ചു വളർന്ന മനു പക്ഷെ യൂറോപ്പിൽ ജീവിക്കണം എന്നു ആഗ്രഹമുള്ള ചെറുപ്പക്കാരനാണ്. പടിഞ്ഞാറൻ സംസ്കാരത്തെ ഇഷ്ടപ്പെടുന്ന മനുവിനു ജോലിസംബന്ധമായി യൂറോപ്പിലോ മറ്റോ പോകണമെന്നും അവിടത്തെ രീതികളുമായി ജീവിക്കണമെന്നുമാണ് ആഗ്രഹം. പക്ഷെ ഓഫീസിലെ ജോലിയും ബോസ്സിന്റെ ചീത്തവിളികളും മനുവിനെ വല്ലാതെ ക്ഷീണിതനാക്കുന്നുണ്ട്.
ഒരിക്കൽ ഒരു അമേരിക്കൻ കമ്പനിക്കുള്ള ക്വൊട്ടേഷൻ ബോസ്സിനു വേണ്ടി മെയിൽ ചെയ്തത് മനുവർമ്മയാണ്. അടുത്ത ദിവസം ആ ബിസിനസ്സ് ഒകെ ആയി എന്ന് ബോസ്സ് മനുവിനോട് പറയുന്നതിനോടൊപ്പം മനുവിനെ ജോലിയിൽ നിന്നും ഡിസ് മിസ് ചെയ്തതായും അറിയിക്കുന്നു. അപ്രതീക്ഷിതമായി അതു കേട്ട മനുവർമ്മ പ്രതികരിക്കുന്നു. കൃത്യമായി കാരണമില്ലാതെ തന്നെ പിരിച്ചു വിടാൻ പാടില്ലെന്നും തനിക്ക് കാരണമറിയണമെന്നും മനു പറയുന്നു. അതിനൊന്നും മറുപടി കൊടുക്കാതെ ബോസ്സ് മനുവിനോട് തട്ടിക്കയറുന്നു. നിരാശനായി കമ്പനി വിട്ടിറങ്ങിയ മനുവിനെ അലിയാരും മറ്റൊരു സഹപ്രവർത്തകയും സഹായിക്കുന്നു. മനുവിന്റെ മെയിലിൽ നിന്നും മറ്റൊരു മെയിൽ ആരോ അയച്ചിട്ടുണ്ടെന്നും അതാരാണെന്നും അവർ കണ്ടു പിടിക്കുന്നു. മനു ഇതിൽ നിരപരാധിയാണെന്നു മനസ്സിലായതുകൊണ്ട് മനുവിനു ജോലി തിരികെ ലഭിക്കുന്നു. എങ്കിലും ബോസ്സിനു മനുവിനോടുള്ള പെരുമാറ്റത്തിലൊന്നും മാറ്റമുണ്ടാകുന്നില്ല.
അതിനിടയിൽ പ്രിയയുടെ വിസാ കാലാവധി തീരുകയാണെന്നും അത് കണ്ടിന്യൂ ചെയ്യണമെങ്കിൽ ചില നിയമ തടസ്സങ്ങളുണ്ടെന്നും കമ്പനി സി ഇ ഓ അറിയിക്കുന്നു. അതല്ലെങ്കിൽ ഓസ്ട്രേലിയയിൽ പോയി രണ്ടാമതും അപ്ലൈ ചെയ്യണമെന്നും അതിനു എത്ര വേണമെങ്കിലും താമസം നേരിടാമെന്നും പ്രിയയെ അറിയിക്കുന്നു. പ്രിയ അതോടെ ആശയക്കുഴപ്പത്തിലാകുയാണ്. ഓസ്ട്രേലിയൻ പൌരത്വമുള്ള തനിക്ക് ഇന്ത്യയിൽ തുടരണമെങ്കിൽ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് മനസ്സിലാക്കിയ പ്രിയയുടേ മനസ്സിൽ പെട്ടെന്ന് ഒരു ആശയം ഉണ്ടാകുന്നു. ഇവിടുത്തെ ഒരാളെ താൽക്കാലികമായി വിവാഹം കഴിച്ച് ഇവിടെ തുടരുക കുറച്ചു മാസങ്ങൾക്ക് ശേഷം ഡിവോഴ്സ് ചെയ്യുക. അതിനവർ കണ്ടെത്തുന്നത് മനുവർമ്മയെയാണ്. തനിക്ക് ജോലിയും വരുമാനവും ആവശ്യമുള്ളതുകൊണ്ടും ബോസിന്റെ ഈ തീരുമാനം ഗത്യന്തരമില്ലാതെ മനുവർമ്മ അനുസരിക്കുന്നു. ഇതുമൂലം തന്റെ സി ഗ്രേഡ് പദവി ബി ഗ്രേഡ് ആകുമെന്നും തനിക്ക് പ്രൊമോഷനോ മറ്റു ആനുകൂല്യങ്ങളോ കിട്ടുമെന്നും മനു സ്വപ്നം കാണുന്നു.
ഈ കല്യാണനാടകത്തിനു വേണ്ടി മനു സമ്മതിക്കുന്നതോടെ കാര്യങ്ങൾ മറ്റൊരു വഴിക്കാവുകയാണ്. പിന്നീട് തന്റേടിയും കർക്കശക്കാരിയുമായ പ്രിയയുടെ നിയന്ത്രണത്തിൽ നിന്നും കഥ മനുവിന്റെ നിയന്ത്രണത്തിലേക്കാവുകയാണ്.
തുടർന്ന് രസകരമായ മുഹൂർത്തങ്ങൾ
ബാങ്ക് ഉദ്യോഗസ്ഥനായ ശിവസുബ്രഹ്മണ്യൻ(മണിയൻപിള്ള രാജു) എന്ന സുബ്രുവിനെ 21-ആം വയസ്സിൽ ബ്രഹ്മചര്യം നോല്പിച്ച് അമ്പലത്തിൽ ശാന്തിക്കാരൻ ആക്കികൊള്ളാം എന്നു നേർന്നിരിക്കുകയാണ് അവന്റെ പാട്ടി. അങ്ങനെയിരിക്കെ ഒരിക്കൽ സുബ്രു കീരിക്കാട്ട് ചെല്ലപ്പൻ പിള്ളയുടെ(നെടുമുടി വേണു) ബാലെ ട്രൂപ്പിലെ രോഹിണിയെ(ലിസി) കണ്ടുമുട്ടി. ആദ്യദർശനതിൽ തന്നെ സുബ്രു രോഹിണിയുമായി അനുരാഗബദ്ധനായി. തുടർന്ന് ട്രൂപ്പിൽ കയറിപ്പറ്റാനും രോഹിണിയുടെ ശ്രദ്ധ ആകർഷിക്കാനുമുള്ള പെടാപാടിലായി സുബ്രു.
ബാലെ ട്രൂപ്പിലെ പ്രധാനസഹായിയായ ശങ്കരനെ കൂട്ടുപിടിച്ച് സുബ്രു, ട്രൂപ്പിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നു. രോഹിണിയുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി കുടുമ മുറിച്ച്, മുണ്ടുപേക്ഷിച്ച് പാന്റും ഷർട്ടും ധരിച്ചു തുടങ്ങുന്നു. ഡാൻസും പാട്ടും അറിയാം എന്നു പറഞ്ഞതിനനുസരിച്ച് സുബ്രുവിനെ ട്രൂപ്പിൽ എടുക്കുന്നു. സുബ്രുവിന്റെ നിഷ്കളങ്കതയിൽ രോഹിണി ആകൃഷ്ടയാവുന്നു.
ഒരു ദിവസം ട്രൂപ്പിലെത്താൻ വൈകിയ രോഹിണി, ഒരു കാറിൽ ലിഫ്റ്റ് ചോദിച്ചു കയറുന്നു. ബിസിനസ്സുകാരനായ സുരേഷ് മേനോന്റെ കാറിൽ ട്രൂപ്പിൽ വന്നിറങ്ങിയ രോഹിണിയെ കണ്ട ട്രൂപ്പുകാർ, രോഹിണി സുരേഷ് മേനോന്റെ കാമുകിയാണെന്നു തെറ്റിദ്ധരിക്കുന്നു.
ബാലെ കളിച്ചു നടന്ന സുബ്രുവിന്റെ ജോലി പോയി, ബാലേയിലെ മോശം പ്രകടനം കാരണം ബാലേയിലെ വേഷവും പോയി. തെറ്റിദ്ധാരണകാരണം രോഹിണി സുബ്രുവിൽ നിന്നകന്നു.
ബാലെ ട്രൂപ്പിന് വേണ്ടി ഗാനങ്ങളും സംഗീതവും ഒരുക്കിയത് നെടുമുടി വേണുവാണ്.
സുരേഷ് മേനോൻ രോഹിണിയെ കണ്ട്, കാര്യങ്ങളുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ്, സുബ്രുവിനെയും രോഹിണിയെയും ഒരുമിപ്പിക്കുന്നു.