തേജസ്വിനിയാറിൻ തീര വാസിനി
പൊതാവൂരിലെ പൂമാലികേ
ഹരിത ശോഭിതം പൂജിതം ഭഗവതി നിൻ തിരു സന്നിധി
ശ്രീ പൊതാവൂരിലമരുന്ന
പൂമാല കാവിലെയമ്മേ
മേലേടത്തറ എത്തീടാം
കൈവണങ്ങിടമടിയങ്ങൾ (കോറസ് )
(തേജസ്‌വീനി )
കാമന്ന് പൂജിക്കാൻ പൂവിറുത്ത്
ശക്തി ചൈതന്യമായ് പൂമാലിക
ആമാ ലന്മാരുമായ അണിഞ്ഞൊരുങ്ങി
അഴകാം മലനാട്ടിൽ കപ്പലിറങ്ങി
ചീമേനി ശാസ്താവിൻ സവിധമെത്തി
കൂടിയിരുന്നു പൊതാവൂരിലായ്
(കോറസ് )
നെൽക്കതിർ മോഹിച്ചു വന്നോരമ്മേ
പൊൻകതിരൊളിയായി ശ്രീ ചൊരിയു
പൂമാരുതനും ആര്യക്കരമ്മയും നിത്യ ചൈതന്യമാകും സന്നിധി
(കോറസ് )
നിറ ചൈതന്യമായ് പരിലസിക്കും
വിളിപ്പുറത്തെത്തുന്നു ഗുളിക രാജൻ
രക്തേശ്വരിയും വിഷ്ണു മൂർത്തിയും
മുണ്ട്യ തൻ മതിലകം മരുവിടുന്നു
ആളുന്നൊരഗ്നിയിൽ ജ്വലനമായി
വൈഷ്ണവ കലയാം തീച്ചാമുണ്ടി
(കോറസ് )
Film/album
Singer
Director | Year | |
---|---|---|
പൂമാലിക - ആൽബം | ഷിബു പരത്തിക്കാട്, അഭിലാഷ് | 2017 |
അഭിലാഷ്
Music
Lyricist