മനസിലെ മണിവർണനാം

മനസ്സിലെ ദ്വീപില്‍ മണിവര്‍ണ്ണനാം കണ്ണന്‍റെ
തിരുവിളയാട്ടം കാണാന്‍ കഴിഞ്ഞുവെങ്കില്‍ (2)
ഒരു കോടി കോടി ജന്മം 
പിറന്നാലും നേടാനാമോ (2) 
ആ മഹാഭാഗ്യം കണ്ണാ  കരുണാനിധേ

                                          ( മനസ്സിലെ ദ്വീപില്‍ )

ചിരകാലമില്ല ജന്മം ഭജനകള്‍ പാടാന്‍ (2)
ഇടം കാലം പ്രായമൊന്നും അതിനു വേണ്ട 
ഹരിയെന്ന നാമം മാത്രം നാവിന്റെ തുമ്പില്‍ വന്നാല്‍ 
നേടുന്നു ആനന്ദം സായൂജ്യം 
കലികാലത്തില്‍ 

                                            (മനസ്സിലെ ദ്വീപില്‍ )

വഴിപാടുകള്‍ വേണ്ടോന്നും  നൈവേദ്യം വേണ്ട (2 )
മണികണ്ണിമാങ്ങയോന്നും അതിനു വേണ്ട 
മനസാക്ഷിയൊന്നു മാത്രം അതിനുള്ളില്‍ കണ്ണന്‍ മാത്രം 
വന്നാലോ എന്നാളും സൌഭാഗ്യം
കൈവന്നിടും 
                                              (മനസ്സിലെ ദ്വീപില്‍ )