എന്നും നിന്‍ നാമങ്ങള്‍ ചൊല്ലാന്‍
നാവിനു സൌഭാഗ്യം നൽകൂ കണ്ണാ
എന്നും നിന്‍ നാമങ്ങള്‍ ചൊല്ലാന്‍
നാവിനു സൌഭാഗ്യം നൽകൂ
എന്നും നിന്‍ പൂജകള്‍ ചെയ്യാൻ
കൈകള്‍ക്കു ത്രാണി നൽകൂ കണ്ണാ
എന്നും നിന്‍ പൂജകള്‍ ചെയ്യാൻ
കൈകള്‍ക്കു ത്രാണി നൽകൂ കണ്ണാ
(എന്നും നിന്‍ )
നിന്‍റെ മയാലീലകളല്ലേ
ഞാനുമെന്‍ ജീവിതവും (2)
നിന്‍റെ പുല്ലാങ്കുഴലല്ലേ കണ്ണാ
എന്‍റെയീ പ്രാണനാളം
എത്രെയെത്ര സ്വരബുൽബുദങ്ങള്‍
ഇതിലേയിഴഞ്ഞു വെറുതെ
എത്രെയെത്രയോ ഗദ്ഗദങ്ങള്‍
ഇതിലേ നുഴഞ്ഞു പഴുതേ
അത്രയും നിന്‍ കീര്‍ത്തനങ്ങള്‍
മാത്രമായിരുന്നെങ്കില്‍
എത്രമേല്‍ മുക്തി ഞാന്‍ നേടുമായിരുന്നേനെ
(എന്നും നിന്‍ )
മുന്നിൽക്കാണും ജീവികളെല്ലാം
കണ്ണില്‍ നിന്നും മറയും (2)
എന്നില്‍ എന്നെ തിരയുന്ന ഞാനും
കണ്ണനും മാത്രമാകും
നിന്‍റെ നൂറു കഥനങ്ങള്‍ ചൊല്ലി
അശനം കഴിക്കുമിവനെ
സ്വന്തമെന്നു കരുതുന്നുവെങ്കില്‍
അടിയന്‍ കൃതാര്‍ത്ഥനല്ലോ
ചിത്സ്വരൂപാ ത്വല്‍പദങ്ങള്‍
ശിരസിലേറ്റിടാം ദാസന്‍
പാഹിമാം പാഹിമാം
പാപമോചന കണ്ണാ
(എന്നും നിന്‍)