ഞാനറിയാതെയെന്‍ തരളിതമോഹങ്ങള്‍
സുരഭിലമാക്കിയ പുണ്യവതീ..
ആരെയോ കാതോര്‍ത്തിരുന്ന ഞാനെപ്പോഴോ
നിന്‍ മുഖം കണി കണ്ടുണര്‍ന്നുവല്ലോ..
ഏതോ ശരത്‌കാല വര്‍ഷബിന്ദുക്കളായ്
നീലനിലാവിന്റെ തൂമന്ദഹാസമായ്
വെള്ളരിപ്രാവിന്റെ നിത്യ നൈര്‍മല്ല്യമായ്
പൂവായ് പരാഗമായ് പൂന്തെന്നലായ്
വന്നു നീയെന്നെ തലോടിയല്ലോ..
(ഞാനറിയാതെ)
ഏതോ സ്മരണതന്‍ ശാദ്വല ഭൂമിയില്‍
ശാരിക പാടിയ സൗവര്‍ണ്ണഗീതമായ്
നിത്യാനുരാഗത്തിന്‍ ദിവ്യസംഗീതമായ്
സത്യമായ് മുക്തിയായ് സന്ദേശമായ്
വന്നു നീയെന്നെ ഉണര്‍ത്തിയല്ലോ..
(ഞാനറിയാതെ)