ഇത്രമേല്‍ എന്തേ ഒരിഷ്ടം നിനക്കെന്ന്
എന്നോടു ചോദിച്ച കൂട്ടുകാരാ
പറയുവാനേറെയുണ്ടെന്നാകിലും
എല്ലാം നിനക്കറിവുള്ളതല്ലേ..
എങ്ങോ കൊതിച്ചതാം വല്‍സല്യമൊക്കെയും
ഏറെ നീ അന്നേ എനിയ്ക്കു നല്‍കി
സൗമ്യനായ് വന്നു നീ ചാരത്തണഞ്ഞെന്റെ
തരളിത മോഹങ്ങള്‍ കീഴടക്കി
താങ്ങാണു നീ എന്നു തോന്നി പിന്നെപ്പോഴൊ
താരട്ടിനീണമായ് മാറിയല്ലോ..
(ഇത്രമേല്‍ )
ഒന്നുമറിയാത്ത കുഞ്ഞിന്റെ നൈര്‍മ്മല്യം
അന്നേ നിന്നില്‍ ഞാന്‍ കണ്ടിരുന്നു
നന്മതന്‍ ആര്‍ദ്രമാം ഭാവഗീതംപോലെ
നിന്നെ നോക്കി ഞാന്‍ നിന്നിരുന്നു
സഫലമായ് ഇന്നെന്റെ സ്വപ്നങ്ങളൊക്കെയും
നീയെനിക്കോമല്‍ പ്രതീക്ഷയായി..
(ഇത്രമേല്‍ )