ഓ പ്രിയനേ

ഓ പ്രിയനേ എന്‍ പ്രിയനേ
എന്നാത്മ നായകനേ..
എനിയ്ക്കു മാത്രം എനിയ്ക്കു മാത്രം
ഇനിയെന്നും ഇനിയെന്നുമെന്നും
ഈ ഗന്ധം നിന്‍ ആശ്ലേഷം പരിലാളനം
നിന്റെ ദിവ്യാനുരാഗ സുഖലാളനം..

എന്‍ മുഖം ചേര്‍ത്തു നിന്‍
മാറോടണയ്ക്കുമ്പോള്‍
സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗസുഗന്ധിയാകും
എന്നോര്‍മ്മകള്‍ ആശാമയൂരമാകും
ഞാനൊരു ദേവാംഗനയാകും..
(ഓ പ്രിയനേ)

സായൂജ്യം ഇതു ജന്മസാഫല്യം
ഏതോ സുകൃത സോപാനഗീതം
എന്നാത്മ നിര്‍വൃതി നിറനിമിഷം
അലിയൂ ദേവാ എന്നിലലിയൂ
ഈ നിര്‍വൃതി എനിയ്ക്കു മാത്രം..
(ഓ പ്രിയനേ)