ഒരു വഴിത്താരയിൽ
ഒരു വഴിത്താരയിൽ
ഒറ്റയ്ക്കു നിന്നു ഞാൻ
ഇരുളിൽ കൂരിരുളിൽ
ഒരു മരുഭൂമിയിൽ
ദാഹിച്ചു നിന്നു ഞാൻ
വെയിലിൽ തീ വെയിലിൽ
ആകാശക്കൂടാരം തന്നിൽ നിന്നും
ആ വെള്ളിത്താരമിറങ്ങി വന്നു
ബെത്‌ലഹേമിന്റെ വെളിച്ചമെന്റെ
നെറ്റിയിൽ തങ്കക്കുറി വരച്ചൂ
(ഒരു വഴിത്താരയിൽ..)
മാലാഖ പോലൊരു തെന്നലന്നു
മാമലയേഴും കടന്നു വന്നൂ
മേലേത്തൊടികളിൽ മേഞ്ഞു നിന്ന
മേഘത്തിൻ പാല് കറന്നു തന്നൂ
(ഒരു വഴിത്താരയിൽ..)
- Read more about ഒരു വഴിത്താരയിൽ
- 893 views