മണ്ണിൽ പിറന്ന ദേവകന്യകേ

 

മണ്ണിൽ പിറന്ന ദേവകന്യകേ
മഞ്ഞിന്റെ പട്ടുടുത്ത്
മഞ്ചാടിമാല കോർക്കും
മണ്ണിൽ പിറന്ന ദേവകന്യകേ

ആരോടും മിണ്ടാതെ
ആരാരും കാണാതെ
ആരെക്കിനാവ് കണ്ടു നിന്നു നീ
(മഞ്ഞിന്റെ....)

മേനകയെവിടെ നൊന്തു പെറ്റൊരു
മേനകയെവിടെപ്പോയ്
കണ്വനെവിടെ പോറ്റി വളർത്തിയ
കണ്വനെവിടെപ്പോയ്
(മഞ്ഞിന്റെ...)

തോഴികളെവിടെ കളിവാക്കോതും
തോഴികളെവിടെപ്പോയി
മാനുകളെവിടെ മയിലുകളെവിടെ
താമരവിശറികളെവിടെ
(മഞ്ഞിന്റെ...)

മാനിനു പിമ്പേ മലരമ്പെയ്താ
മനം കവർന്നവനെവിടെ
മാറൊടു ചേർത്താ വിരലിൽ ചാർത്തിയ
മോതിരമുദ്രയുമെവിടെ
(മഞ്ഞിന്റെ...)