ആരുടെ മാനസപ്പൊയ്കയിൽ

 

ആരുടെ മാനസപ്പൊയ്കയിൽ നിന്നുമി
ന്നാരോമൽഹംസമേ നീ വന്നൂ
വെറ്റില തിന്നു ചുവന്ന ചുണ്ടിൽ
ഇത്തിരി താമരയല്ലിയുമായ്
തൂവെള്ളിത്തൂവലും തുള്ളിത്തുള്ളി
ആരുടെ ദൂതുമായ് നീ വന്നു
(ആരുടെ മാനസ...)

തൊട്ടേനെ ഞാനെന്ന പാട്ടുമായ് നിൻ
ചുറ്റുമിന്നെൻ മനം തുള്ളിടുന്നു
ഒന്നുമറിയാത്ത മട്ടിലെന്തേ
തെന്നിത്തെന്നി നീ മാറുന്നു
(ആരുടെ മാനസ...)

മാതളച്ചുണ്ടുകൾ നീട്ടി നീയീ
താമരത്താളിൽ വരച്ച ചിത്രം
ഞാനറിയാതെയൊന്നുമ്മ വെച്ചൂ
നാണമാണാരോടും മിണ്ടിയില്ല
(ആരുടെ മാനസ...)