വീണക്കമ്പികൾ മീട്ടിപ്പാടുക

 

 

 

വീണക്കമ്പി മുറുക്കി വീണ്ടുമിവിടെ
പ്പാടാൻ വരുന്നൂ ഭവദ്ഗാനത്തിന്നമൃതം
നുകർന്നവനിയിൽ ദേവത്വമാർന്നോരിവർ
നാനാഭാവമനോജ്ഞമാനവകഥാ
ഖ്യാനങ്ങളിൽ തൂകി
നീയാനന്ദക്കുളിർവെണ്ണിലാവതിലുണർന്നി
കൊച്ചു രാപ്പാടികൾ

വീണക്കമ്പികൾ മീട്ടി പാടുക
വീണ്ടും ഗായകരേ
ജീവിതം പോലവിരാമം ഈ
ജീവിതകഥാനുഗാനം
സ്നേഹസ്പന്ദിത ഹൃദയം ചൂടിയ
മോഹമലർക്കുലകൾ
തേൻ കിനിയട്ടെ തഴുകെത്തഴുകെ
ത്തേങ്ങും തന്തികളിൽ
(വീണക്കമ്പികൾ...)

ആടിക്കാറിൻ കുളിരും മാധവ
മാസപ്പൂമധുവും വേനൽക്കാറ്റിൻ
വീർപ്പും പകരൂ കാഞ്ചനതന്തികളിൽ
(വീണക്കമ്പികൾ...)

മാനും മയിലും മേയും കുടക
പ്പാലത്തണലുകളിൽ
വിരുന്നൊരുക്കൂ പുതിയൊരു രാഗ
ശ്രുതിലയമേളത്താൽ
(വീണക്കമ്പികൾ...)