കണ്മുന കവിത കുറിച്ചു

 

കണ്മുന കവിത കുറിച്ചു
കൈവിരൽ കമലദളം വിരിയിച്ചു
കാൽച്ചിലങ്കകൾ കഥകൾ പാടി
കലകൾ നിന്നിലുദിച്ചു
സുന്ദരകലകൾ നിന്നിലുദിച്ചു

യവനിക മന്ദം മന്ദമുയർന്നു
കളിയരങ്ങ് തെളിഞ്ഞു
ഏഴു തിരിയിട്ട വിളക്കിൻ മുന്നിൽ
മഴവില്ലായ് നീ വന്നു
മഴവില്ലായ് നീ വന്നു

ഇതളിതളായൊരു പൂവിൻ ഹൃദയം
വിടർന്നു നില്പതു കണ്ടൂ
അനുഭൂതികളുടെ ലോകംകണ്ടൂ
അമൃതദീപ്തികൾ കണ്ടൂ മുന്നിൽ
അമൃതദീപ്തികൾ കണ്ടൂ