പ്രപഞ്ചമേ നീയൊരു ഗാനം

 

പ്രപഞ്ചമേ നീയൊരു ഗാനം
പ്രഫുല്ലരാഗവിതാനം
അപാരതയ്ക്കെഴുമത്ഭുതവീണയി
ലാരോ പകരും ഗാനം
സപ്തസ്വരമധുരോർമ്മികളുയരും
സർഗ്ഗസ്ഥിതിലയമേളനം

മധുരരാഗമനോഹരസന്ധ്യകൾ
ഉദയാസ്തമയങ്ങൾ
ചടുല ചഞ്ചല ഭാവവിരാജിത
ചാരു വിഭാവരികൾ

നവരസാമൃത സാഗരകന്യകൾ
നടമാടും തീരം
ഇവിടെ നിൽക്കുകയല്ലോ ഞാനെൻ
ഹൃദയവിപഞ്ചിയുമായി