താണു പറന്നു പോം താമരക്കിളിയേ

 

താണു പറന്നു പോം താമരക്കിളിയേ
നീയും മറവിയിൽ മായും
ആയിരം പറവകൾ പാടിപ്പറന്നൊരീ
ആകാശമെല്ലാം മറക്കും

വാനമ്പാടീ നിൻ വർണ്ണച്ചിറകുകൾ
വാടിയ പൂവായ് കൊഴിയും
വർണ്ണച്ചിറകാൽ നീ കുങ്കുമം ചാർത്തിയ
വാനവും നിന്നെ മറക്കും

ഗാനമുറക്കിയ വീണക്കമ്പിയിൽ
മൗനം കൂടുകൾ കൂട്ടും
നീയിന്നു പാടിയ പാട്ടുകളെല്ലാം
മായും ജലരേഖകൾ പോൽ