ഒരു പൂവെനിക്കു തരുമോ

 

ഒരു പൂവെനിക്ക് തരുമോ
പണ്ടൊരു നാൾ നീ ചോദിച്ചു
എന്നോടൊരു നാൾ നീ ചോദിച്ചു
ഇന്നു ഞാനാ ചോദ്യം നിന്നൊടു തിരികെ ചോദിപ്പൂ
ഒരു പൂ എനിക്കു തരുമോ

മറുപടി മൗനം മാത്രം പിന്നെ
അരിയൊരു പുഞ്ചിരി മാത്രം
മധുരമാമൊരു നാണം പിന്നെ
പരിഭവസിന്ദൂരം നിൻ
പരിഭവസിന്ദൂരം

തരുമോ ഹൃദയം ചൂടും നിന്റെ
സുരഭിലരാഗപരാഗം
കളമൊഴി നീ തരുമോ നിന്നുടെ
കരളിലെ സിന്ദൂരം നിൻ
കരളിലെ സിന്ദൂരം