ഹൃദയത്തിൻ കണ്ണാടിപ്പാത്രം തകർന്നപ്പോൾ
ഇരുനീല മത്സ്യങ്ങൾ നീന്തി വന്നു
പ്രിയസഖി നിൻ പളുങ്കു നേത്രങ്ങളാം
കരിനീലമത്സ്യങ്ങൾ നീന്തി വന്നു
മാരിവിൽ കാവടിപ്പീലികൾ പൂവിട്ട
പാരിജാതങ്ങളോ നിൻ മിഴികൾ
മാരന്റെ വെന്നിക്കൊടികളിൽ നീന്തുന്ന
ചാരുമത്സ്യങ്ങളോ നിൻ മിഴികൾ
ഓരോ ചലനവും നോക്കിയിരുന്നു ഞാൻ
കോൾമയിർ കൊള്ളുകയായിരുന്നു
ഓരോ തുടിപ്പിലുമെന്റെ കിനാവിന്റെ
ഓരിതൾപൂക്കൾ വിടർന്നു വന്നു