നാടകഗാനങ്ങൾ

പണ്ടൊരു മുക്കുവൻ

 

പണ്ടൊരു മുക്കുവൻ വലവീശി
വലയിൽ പെട്ടൊരു ചെറുമത്സ്യം
പളുങ്കു പോലെ പവിഴം പോലെ
വലയിൽ പിടഞ്ഞൊരു ചെറുമത്സ്യം
സ്വർണ്ണച്ചെറുമത്സ്യം

മത്സ്യത്തെ മുക്കുവനെടുത്തപ്പോൾ
മനസ്സു നൊന്തതു മന്ത്രിച്ചൂ
കനിവാർന്നു നീയെന്നെ വിട്ടയക്കൂ
പകരം നീ ഒരു വരം ചോദിക്കൂ

മുക്കുവപ്പെണ്ണുപദേശിച്ചൂ
മുക്കുവനൊരു പുര ചോദിച്ചൂ
പെണ്ണിനു തൃപ്തി വരാഞ്ഞിട്ട്
പിന്നൊരു കൊട്ടാരം ചോദിച്ചൂ

കൊട്ടാരക്കെട്ടിലിരുന്നിട്ടും
മുക്കുവപ്പെണ്ണ് ചിരിച്ചില്ലാ
അതു കണ്ട് മുക്കുവൻ ദുഃഖിച്ചു
അവളോട് കാരണം ചോദിച്ചു

ആയിരം സൂര്യാഗ്നിപുഷ്പങ്ങൾ

 

ആയിരം സൂര്യാഗ്നിപുഷ്പങ്ങൾ ചൂടി
ആകാശം വാഴുന്ന തമ്പുരാനേ
താമരപ്പൂക്കൾ നീ തന്നു സ്നേഹത്തിൻ
താമരപ്പൂക്കൾ നീ തന്നു

നൊമ്പരം കൊള്ളുമീ പാഴ് മുളം തണ്ടിനെ
നിൻ പ്രിയ വേണുവായ് മാറ്റൂ
നിൻ കളിവീട്ടിലെ പൊന്നഴിക്കൂട്ടിലെ
കൊഞ്ചും കിളികൾ ഞങ്ങൾ
(ആയിരം....)

നിൻ സർഗ്ഗഗീതമാം സാഗരം പോറ്റുന്ന
സ്വർണ്ണമത്സ്യങ്ങൾ ഞങ്ങൾ
നിത്യപ്രകാശമേ നീ കോർത്തിണക്കുന്ന
മുത്തുമണികൾ ഞങ്ങൾ
(ആയിരം...)

യമുനേ ഇനിയൊന്നു പാടൂ

 

യമുനേ ഇനിയൊന്നു പാടൂ
പ്രണയതപസ്വിനിയാം മീര തൻ ഗാനം
മീര തൻ ഗാനം

കടമ്പുകൾ പൂക്കും കാവുകൾ തോറും
കരിമുകിൽ വർണ്ണനെ അവൾ തേടി വന്നു
കരളിൻ വിപഞ്ചി മീട്ടി അവൾ പാടി നിന്നൂ

മഴവില്ലു പൂക്കും മാനത്തു നിന്നും
മണിമുകിൽ മഞ്ചലിൽ അവൻ താഴെ വന്നു
ഒരു മയില്‍പ്പീലി നീട്ടി അവനോടി മറഞ്ഞു
 

സ്വപ്മ്നശാരികേ സ്വർഗ്ഗദൂതികേ

 

സ്വപ്നശാരികേ സ്വർഗ്ഗദൂതികേ
ഇപ്പൊഴീ കുടിലിൽ എന്തിനു വന്നു നീ
കല്പകലതികകളില്ലിവിടെ
കൽക്കണ്ടക്കനികളുമില്ലിവിടെ
കയ്പവല്ലരിയായ് ജീവിതം പടരുന്നു
കണ്ണീരാൽ ഞങ്ങളതു നനയ്ക്കുന്നു
(സ്വപ്നശാരികേ....)

പൊന്മണിമലരുകളതിൽ വന്നു
കിങ്ങിണി തുള്ളും കായ് വന്നു
നൊമ്പരങ്ങളാം കൈപ്പുനീർ പടരുന്നു
ഞങ്ങൾക്കതെന്നാലും മധുരിക്കുന്നു
(സ്വപ്നശാരികേ....)

എങ്കിലുമൊരു കഥ പറയൂ നീ
എങ്ങുനിന്നോമനേ നീ വന്നൂ
കൊച്ചു ദുഃഖമാം ഇത്തിരിക്കനിയുടെ
കൈയ്പ്പിന്റെ മധുരം നീയറിഞ്ഞിട്ടുണ്ടോ
(സ്വപ്നശാരികേ....)
 

ഇനിയും സൂര്യനുദിക്കും

 

ഇനിയും സൂര്യനുദിക്കും
ഇനിയും ഭൂമി ചിരിക്കും
ഇനിയുമിനിയും മനുഷ്യപുത്രനെ
ഇതുവഴി നാം വരവേൽക്കും

മുൾമുടിയില്ലാതെ
മുറിവുകളില്ലാതെ
പൊന്നിൻ മുടിയും ചെങ്കോലുമായ്
മന്ദഹസിച്ചു വരും
മനുഷ്യപുത്രൻ ജയിച്ചു വരും

കല്ലുകൾ വഴി മാറും
കളവുകൾ വഴി മാറും
കടലിനും മീതേ നടന്നവനൊരു നാൾ
കൺ മുന്നിലെഴുന്നള്ളും
മനുഷ്യപുത്രൻ ജയിച്ചു വരും

പാതകളൊരുക്കണം
പനിനീർ തളിക്കേണം’
പാട്ടിൽ വിരിയും ചെന്താമരയുടെ
പട്ടുക്കുട വേണം
മനുഷ്യപുത്രൻ ജയിച്ചു വരും

 

ഉയിരിൽ നീറുമെന്നുയിരിൽ

 

ഉയിരിൽ നീറുമെന്നുയിരിൽ ദേവാ നീ
ഉയിർത്തെഴുന്നേൽക്കൂ
ഒരു വെളിപാടായ്
ഒരു കുളിർജ്ജ്വാലയായ്
ഉയിർത്തെഴുന്നേൽക്കൂ

നീറി നീറി നിൻ തിരുമുൻപിൽ
നിർവൃതി കൊള്ളട്ടെ
നീയനുഗ്രഹിക്കൂ
നീയനുഗ്രഹിക്കൂ നിന്നുടെ മുൾ മുടി
നീയെന്നെയണിയിക്കൂ
(ഉയിരിൽ......)

നീളെ നീളെ പെയ്തൊഴിഞ്ഞൊരു
കണ്ണീർമേഘം ഞാൻ ഒരു
കണ്ണീർമേഘം ഞാൻ
നീയെന്നെ വിളിക്കൂ
നീയെന്നെ വിളിക്കൂ നിൻ തിരുമുറിവിലെ
വേദനയെനിക്കു തരൂ
(ഉയിരിൽ...)

മാങ്കനികൾ തേടി

Title in English
Mankanikal thedi

മാങ്കനികള്‍ തേടി നമ്മള്‍
മാഞ്ചുവട്ടില്‍ കൂടീ
മാങ്കനികള്‍! മായുകില്ലാ-
മാധുരിയെന്‍ ചുണ്ടില്‍-ആ
മാധുരിയെന്‍ ചുണ്ടില്‍

നീളെ നീളെ നാമലയും
ജീവിതമാം തോപ്പില്‍
നീ വരുമോ പുത്തനൊരു
മാങ്കനി നേടീടാന്‍?
പുത്തനൊരു ജീവിതത്തിന്‍
തേന്‍കനികള്‍ നേടാന്‍....

(മാങ്കനികള്‍ തേടി .....)

കാവുകളില്‍ കാറ്റുവന്നു
മാങ്കനികള്‍ വീഴ്ത്തീ
കാടുകളില്‍ കാത്തിരിക്കും
പൈങ്കിളിയേ, വാ വാ
തേന്‍കിനിയും ഗാനവുമായ്
പൈങ്കിളിയേ, വാ വാ

(മാങ്കനികള്‍ തേടി .....)
 

Submitted by Baiju T on Mon, 01/11/2010 - 22:56

നേരംപോയ് നേരംപോയ്

Title in English
Neram poy

നേരംപോയ് നേരംപോയ്
എല്ലാരും പോയല്ലാ
കുഞ്ഞിക്കിളിയേ, പൈങ്കിളിയേ
വെക്കം വെക്കം ചെല്ലെന്നേ
എങ്ങാണ്ടൂന്നെങ്ങാണ്ടൂന്നൊരു
കുഞ്ഞിക്കാറ്റോടിവരുന്നേ

നേരംപോയ് നേരംപോയ്
എല്ലാരും പോയല്ലോ
പുന്നാരപ്പാട്ടും പാടി
എല്ലാരും പോയല്ലാ
പുന്നാരപ്പാട്ടും പാടി
എല്ലാരും പോകുവതെങ്ങോ?
പുന്നെല്ലു പഴുത്തു വെളഞ്ഞൊരു
പാടത്തെ പുത്തന്‍ കൊയ്ത്തിന്
പുന്നാരപ്പാട്ടും പാടി
പോയല്ലാ പെണ്ണാളെല്ലാം

കൊയ്തു കൊയ്തു തളര്‍ന്നു കേറുമ്പം
എന്തുകിട്ടുമെന്‍ പൈങ്കിളിക്ക്?
കല്ലരിയുണ്ട് കരിക്കാടിക്ക്
നെല്ലരിയെല്ലാം പത്തായത്തില്

Submitted by Baiju T on Mon, 01/11/2010 - 20:48

വള്ളിക്കുടിലിന്നുള്ളിരിക്കും

Title in English
Vallikudilinullil

വള്ളിക്കുടിലിന്നുള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ
പുള്ളിക്കുയിലേ പാടൂ
മാനം പൂത്തതറിഞ്ഞില്ലേ മലര്‍
മാല കൊരുക്കാന്‍ പോരൂ
മാല കൊരുക്കാന്‍ പോരൂ (വള്ളിക്കുടിലിന്നു...)

പുള്ളിച്ചിറകുകളോലും വിണ്ണില്‍
പുല്ലാങ്കുഴലേ പാടൂ
പുല്ലാങ്കുഴലേ പാടൂ
നിന്നെയുമോര്‍ത്താ മേലേ നീല
പന്തലിലാരേ നില്പൂ പന്തലിലാരേ നില്പൂ

മാരിവില്ലിൻ തേന്മലരേ

Title in English
Marivillin

മാരിവില്ലിൻ തേൻ മലരേ
മാഞ്ഞു പോകയോ മാഞ്ഞു പോകയോ (മാരിവില്ലിൻ ...)

നീളെ നീളെ പാടങ്ങളെല്ലാം
കൊതി തുള്ളി നിൽക്കവേ (2)
തേന്മഴ തൂകാൻ ഉൾക്കുളിർ പാകാൻ
നീ വരില്ലിനി നീ വരില്ലിനി

കടലിൽ നിന്നൊരു കുമ്പിൾ വെള്ളവുമായീ
കരിമുകിൽ മാനത്തു വന്നൂ (2)
മിഴി നട്ടുനിന്നൊരു  മാടത്തിൻ മാറിൽ
അഴകുറ്റ സ്വപ്നങ്ങൾ പൂത്തു (2)

ഒരു കൊടുങ്കാറ്റിന്റെ കൈകളിൽ തത്തി
കരിമുകിലെങ്ങോ പറന്നൂ (2)
അവളുടെ വാര്‍മുടി കെട്ടിൽ നിന്നൂര്‍ന്നു
മഴവില്ലിൻ തേന്മലര്‍ വാനിൽ (2)