ഉദയകുങ്കുമം പൂശും മലയില്‍
ശ്രീമരുത്വാമലയില്‍
ഈശാവാസ്യമുണര്‍ന്നു
ഈശ്വരപ്രേമമുണര്‍ന്നു
(ഉദയകുങ്കുമം...)
ശ്രീരാമലക്ഷ്‌മണ മോഹത്തളര്‍ച്ചയില്‍
ഹിമവത്‌ശിഖരവുമായി
വീര്യത്തിന്‍ ദ്രോണവുമായി
ആഞ്‌ജനേയന്‍ കുതിച്ചെത്തി
അവന്റെ ഭക്തിയില്‍ ശിലകള്‍ പൂത്തു
ജീവകലകള്‍ പൂത്തു
(ഉദയകുങ്കുമം...)
സംസാരസാഗര ദാഹപ്പതര്‍ച്ചയില്‍
വേദസന്ദേശവുമായി
സമഷ്‌ടി സ്‌നേഹവുമായി
ആത്‌മാന്വേഷകരെത്തി
അവരുടെ ഭക്തിയില്‍ ശ്രുതി പൂക്കട്ടെ
യുഗസ്‌മൃതി പൂക്കട്ടെ
(ഉദയകുങ്കുമം...)