ചലച്ചിത്രഗാനങ്ങൾ

മഴവിൽക്കൊടി പോലെ

Title in English
Mazhavilkkodi pole

മഴവിൽക്കൊടി പോലെ മാതളപ്പൂപോലെ
മദനന്റെ മാറിൽ ചാരി
മണിയറ സ്വപ്നം കാണും
അഴകേ നിൻ മിഴിയിൽ നാണം ഹേഹേ
മഴവിൽക്കൊടി പോലെ മാതളപ്പൂപോലെ

വെള്ളാമ്പൽപ്പൂവിന്റെ ശാലീനതയല്ലേ
മലരും നിലാവിന്റെ പുഞ്ചിരിയല്ലേ
കനവു കണ്ടിരുന്നാൽ കരളിൽ തൊട്ടിരുന്നാൽ
ഉണരുമൊരായിരം രാഗാഭിലാഷം

മഴവിൽക്കൊടി പോലെ മാതളപ്പൂപോലെ
മദനന്റെ മാറിൽ ചാരി
മണിയറ സ്വപ്നം കാണും
അഴകേ നിൻ മിഴിയിൽ നാണം ഹേഹേ
മഴവിൽക്കൊടി പോലെ മാതളപ്പൂപോലെ

Year
1986
Lyricist

പ്രളയപയോധി ജലേ

Title in English
Pralayapayodhi jale

പ്രളയപയോധി ജലേ
ധൃതവാനസി വേദം
വിഹിതവഹിത്ര ചരിത്രമഖേദം
കേശവാധൃത മീനശരീരാ
ജയജഗദീശ ഹരേ
ജഗജഗദീശ ഹരേ

ക്ഷിതിരതി വിപുലതരേ
തവ തീഷ്ടതി പൃഷ്ടേ
ധരണി ധരണകിണ ചക്രഗരിഷ്ടേ
കേശവാധൃത കച്ഛപരൂപാ
ജയജഗദീശ ഹരേ
ജയജഗദീശ ഹരേ

ലസതിദശന ശിഖരേ
ധരണീ തവലഗ്നാ
ശശിനികളങ്ക കലേവ നിമഗ്നാ
കേശവാധൃത സൂകരരൂപാ
ജയജഗദീശ ഹരേ
ജയജഗദീശ ഹരേ

Year
1986
Lyricist
Lyrics Genre

ആരോടും പറയുക വയ്യ

Title in English
Aarodum Parayuka

ആരോടും പറയുക വയ്യ... 
ആരാവിൻ നിനവുകളെല്ലാം...
കനവതിൽ ആരൊരാൾ...
ചാരേ വന്നോരോരോ...
കഥകളായ്... കുളിരുമായ്... 
പറയുമോ... പതിയെ നീ...
 
അലിവെഴുമാനന്ദമേ... 
കനിവെഴുമാകാശമേ....
അകമാകെ മയിൽ കിനാക്കതിരോടെ...
വരവായീ... ഉയിരേ നിൻ... 
മനസ്സ് തേടീ.... 
അറിയുവാൻ... നിറയുവാൻ... 
അരികിലായ്... വരികയായ്....

ആരോടും പറയുക വയ്യ... 
ആരാവിൻ നിനവുകളെല്ലാം...
കനവതിൽ ആരൊരാൾ...
ചാരേ വന്നോരോരോ...
കഥകളായ്... കുളിരുമായ്... 
പറയുമോ... പതിയെ നീ... 

Year
2019

ആമരമീമരത്തിന്‍

Title in English
Aa marameemarathin

ആമരമീമരത്തിന്‍ കഥചൊല്ലാമോടിവാ കുട്ടികളേ
അക്കയ്യിലിക്കയ്യിലോ കളിച്ചിടാമാടിവാ കുട്ടികളേ
വേണ്ടല്ലോ മാസ്റ്ററേ ഞങ്ങളേ വിട്ടേരെ
പോവല്ലേ രാഘവാ കുട്ടപ്പാ തങ്കപ്പാ
എന്നാലിനി നിങ്ങള്‍ക്കേകുവാന്‍ പോകുന്ന
ഉപ്പുമാവും റവേം ഒട്ടും കുറയ്ക്കില്ല അയ്യയ്യാ
ആമരമീമരത്തിന്‍ കഥചൊല്ലാമോടിവാ കുട്ടികളേ
അക്കയ്യിലിക്കയ്യിലോ കളിച്ചിടാമാടിവാ കുട്ടികളേ

Year
1986

നെഞ്ചിന്നുള്ളിലെ നെടുംപാതയോരം

Title in English
Nenchinnullile nedum paathayoram

നെഞ്ചിന്നുള്ളിലെ നെടുംപാതയോരം
എന്നെ ഇന്ന് വീണ്ടും തിരയുന്നു ഞാന്‍
നെഞ്ചിന്നുള്ളിലെ നെടുംപാതയോരം
എന്നെ ഇന്ന് വീണ്ടും തിരയുന്നു ഞാന്‍

അഴിക്കുള്ളില്‍ വീഴുന്നു അഴിയാത്ത ബന്ധം
വെറും സ്വപ്നസഞ്ചാരം നടത്തുന്നു കാലം
സ്വയം തോളിലേന്തുന്നു സ്വന്തമെന്ന മഞ്ചം
നെഞ്ചിന്നുള്ളിലെ നെടുംപാതയോരം
ഒരു നോക്കു കാണാൻ ഉഴറുന്നു ഞാൻ
ആ......

Year
1986

ആരോ ആരോ ആരാരോ - F

Title in English
Aaro aro araro - F

ആരോ ആരോ ആരാരോ
ആരോമല്‍ പൂമ്പൈതലേ
മൗനങ്ങളില്‍ നിന്റെ ജന്മം
ഊയലാടീ ആലോലം
മൗനങ്ങളില്‍ നിന്റെ ജന്മം
എന്തിനൂയലാടീ ആലോലം
ആരോ ആരോ നീയാരോ
ആരോമല്‍ പൂമ്പൈതലെ

താരാട്ടുകേള്‍ക്കാത്ത കര്‍ണ്ണം
വെറും ആത്മനോവിൻ ചിഹ്നം
തുള്ളിക്കളിക്കേണ്ട ബാല്യം
അതിനെന്തിനീ ശാപം
നീയും നിന്നില്‍ നീറും തീയും
അതിലുള്ളം പൊള്ളും ഞാനും മൂകം
നീ ആരോ ആരോ ആരാരോ
ആരോമല്‍ പൂമ്പൈതലേ

Year
1986

പീലിയേഴും വീശി വാ - F

Title in English
Peeliyezhum veesi vaa - F

പീലിയേഴും വീശി വാ
സ്വരരാഗമാം മയൂരമേ
ആയിരം വരവര്‍ണ്ണങ്ങള്‍
ആടുമീ ഋതു സന്ധ്യയില്‍
പീലിയേഴും വീശി വാ
സ്വരരാഗമാം മയൂരമേ

മാധവം മദനോത്സവം
വാഴുമീ വനവീഥിയില്‍
പാടൂ നീ രതിജതിയുടെ താളങ്ങളില്‍
തേടൂ നീ ആകാശ ഗംഗകള്‍

പീലിയേഴും വീശി വാ
സ്വരരാഗമാം മയൂരമേ
ആയിരം വരവര്‍ണ്ണങ്ങള്‍
ആടുമീ ഋതു സന്ധ്യയില്‍
പീലിയേഴും വീശി വാ
സ്വരരാഗമാം മയൂരമേ

Year
1986

മാരിക്കാര്‍ മേയുന്ന

Title in English
Maarikkaar meyunna

മാരിക്കാര്‍ മേയുന്ന മൗനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമീ
ആ......

മാരിക്കാര്‍ മേയുന്ന മൗനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമി
കാറെള്ളും വെള്ളരിയും കാട്ടമൃതും പൂക്കുന്ന
കരിമണ്ണിനെന്തൊരുന്മാദം
മാരിക്കാര്‍ മേയുന്ന മൗനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമി
ആ......

കയ്യൂരെ കുന്നുകളില്‍ മീനമാസ കാര്‍ത്തിക
കാര്‍ത്തിക ചിരി ചിതറും കാര്‍കുഴലി തേന്‍പുഴ
ആ....
പുഴയോരക്കാവില്‍ ഇളം കാറ്റുണര്‍ന്നു ചില്ലാട്ടം
മലങ്കാറ്റിന്റെ ചില്ലാട്ടം മലങ്കാറ്റിന്റെ ചില്ലാട്ടം
ആ....

Year
1986

ഹൃദയം ഒരു വല്ലകി -FD

Title in English
Hrudayam Oru vallaki - FD

ഹൃദയം ഒരു വല്ലകി
ഉണരും ഒരു പല്ലവി
എന്നുമെന്നും ഒർമ്മവയ്ക്കാൻ
ഇന്നു പാടും പല്ലവി
നമ്മൾ പാടും പല്ലവി
(ഹൃദയം...)

വർണ്ണ ചിറകും നേടി
വിണ്ണിൻ വനികയും തേടി
ഓരോ ദിനവും മറഞ്ഞാലും
ഒരു ദിനം ഓർമ്മയിൽ പൂവിരിക്കും
ഈ സുദിനം ഈ ധന്യദിനം
ഈ സുദിനം ഈ ധന്യദിനം
(ഹൃദയം...)

മഞ്ഞിൽ മഴയിൽ മുങ്ങി
കൈപ്പും മധുരവുമായി
ഇനിയും കാലം പോയാലും
ഇതുപോൽ നാമെന്നും പുലരേണം
പിരിയാതെ വേർപിരിയാതെ
പിരിയാതെ വേർപിരിയാതെ
(ഹൃദയം...)

Film/album
Year
1986