വമ്പനുക്കും വമ്പനായി

വമ്പനുക്കും വമ്പനായി മുമ്പനുക്കും മുമ്പനായി
ഏലേലം ഏലേലേലം ആലോലം ആലേലം
ഏലേലം ഏലേലേലം ആലോലം ആലേലം
വമ്പനുക്കും വമ്പനായി മുമ്പനുക്കും മുമ്പനായി
തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളായി
തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളായി

എട്ടുവീട്ടില്‍‌പ്പിള്ളമാരുടെ കുറ്റിയിലെ കൂമ്പുപോലീ
എട്ടുകെട്ടിയ തറവാട്ടിന്‍ നെടുംതൂണായി
പണ്ടുപണ്ടൊരു തമ്പുരാനീ പടിപ്പുര താന്‍
പൊന്നുകൊണ്ടു മേയുമെന്നുചൊല്ലി ഇവിടെവാണു
ഏലേലം ഏലേലേലം ആലോലം ആലേലം
(വമ്പനുക്കും...)

ആണ്ടിലെല്ലാ ദിവസവും തെങ്ങുകയറും തോപ്പുകളും
ആയിരം‌പറയിരുപ്പൂവല്‍ പാടശേഖരവും
മുറ്റമാകെ കനകമണിക്കറ്റകളും തൊടിയിലുയരും
കച്ചിമലയും ഉടയോനും അടിയാളരും
കടമാകും മലവെള്ളത്തിരകളില്‍ കഷ്ടകാല-
ക്കൊടുങ്കാറ്റിലടിതെറ്റിയൊലിച്ചുപോയി
ആരുമേതും തുണയറ്റ കുടുംബവും തമ്പുരാനും
ആഭിജാത്യപ്പുറന്തോടും ബാക്കിയായി
ഏലേലം ഏലേലേലം ആലോലം ആലേലം
(വമ്പനുക്കും...)